ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു; വിവാഹച്ചടങ്ങുകൾ ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിൽ

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖിനെയാണ് പട്ടേല്‍ വിവാഹം ചെയ്യുന്നത്. ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്‌സറില്‍ വെച്ചാണ് വിവാഹം. ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാര്‍ വിരാംഗാമിലേക്ക് പോകും.
https://www.facebook.com/Malayalivartha























