കോണ്‍ഗ്രസ് എംഎല്‍എമാരുടെ തമ്മിൽത്തല്ല്; സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. ആനന്ദ് സിംഗിനെ മര്‍ദിച്ച ജെ.എന്‍. ഗണേഷിനെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹോസ്പെറ്റില്‍ നിന്നുള്ള ജനപ്രതിനിധി ആനന്ദ് സിംഗിനു മര്‍ദനത്തില്‍ പരിക്കേറ്റത്. ഇദ്ദേഹം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കു കടുത്ത അതൃപ്തിയാണ്. എന്നാല്‍, രാഷ്ട്രീയമല്ല, മറിച്ച് വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് അവര്‍ വിശദീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha























