കര്‍ണാടകയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം; മരണം എട്ടായി; 17 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണസേന

കര്‍ണാടകയിലെ കാര്‍വാറില്‍ അറബിക്കടലില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ. അതേസമയം അപകടത്തിൽപ്പെട്ടവരിൽ ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. 17 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണസേന അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപില്‍നിന്ന് കാര്‍വാര്‍ തീരത്തേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ആകെ 26 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha























