വോട്ടിംഗ് യന്ത്രത്തിലെ തിരിമറി; അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു.
കരുതിക്കൂട്ടിയുള്ള കുപ്രചരണമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി എടുക്കുന്ന കാര്യം പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നേരത്തേ, ലണ്ടനില്‍ നടന്ന ഹാക്കത്തണിലാണ് ഹാക്കര്‍ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.
തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ തിരിമറികള്‍ സാധ്യമാണെന്നാണ് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍, 2014ലെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നും ഹാക്കര്‍ വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നുവെന്നും ഹാക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























