Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ; ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വച്ചുനടന്ന വെളിപ്പെടുത്തൽ ഭാരതത്തിന്റെ രാഷ്ട്രീയചക്രവാളത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു: വോട്ടെടുപ്പ് മെഷീനിലെ ക്രമക്കേട് രാജ്യം കണ്ട ഏറ്റവും വലിയ ചതിയോ?

22 JANUARY 2019 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഭാരതത്തിന്റെ രാഷ്ട്രീയചക്രവാളത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന വിവാദത്തിനാണ് ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വച്ചുനടന്ന വെളിപ്പെടുത്തലോടെ തുടക്കമായിരിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ഇ.വി.എം. ഇന്ത്യയില്‍ വര്‍ഷങ്ങളായി ഹാക്ക് ചെയ്യുന്നുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറായ സെയ്ദ് ഷുജ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിലെ സദസ്സിനു മുമ്പാകെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ കാണ്‍ഫറന്‍സിലൂടെ പ്രദര്‍ശിപ്പിച്ച ഷൂജ ഇന്ത്യയിൽ 2014 പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ഇതു നടന്നിട്ടുണ്ടെന്ന‌ും പരസ്യമാക്കുകയായിരുന്നു.

അതായത്, രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ച് അധികാരത്തില്‍ വന്നുവെന്നാണ് ആരോപണം. യാഥാര്‍ത്ഥ്യമെങ്കില്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയോടു ചെയ്ത മാപ്പര്‍ഹിക്കാത്ത അപരാധമായി അത് ചരിത്രത്തില്‍ രേഖപ്പെടും. തിരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി വോട്ടിങ് യന്ത്രം നിർമിക്കാറുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ 2009 – 2014കാലത്ത് പ്രവർത്തിച്ചിരുന്നയാള്‍ എന്നാണ് ഷൂജ തന്നെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങളും വഞ്ചനകളുമുള്‍പ്പെടെ ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടുന്ന നിരവധി കുറ്റകൃത്യങ്ങളാണ് ഹാക്കര്‍ വെളിവാക്കിയിരിക്കുന്നത്. രാജ്യം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഷൂജ പറയുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പു ഫലമല്ല ലോകം അറിഞ്ഞത്. ക്രമക്കേടിനുള്ള മാർഗങ്ങളെക്കുറിച്ച് 2013 ജൂണില്‍ ഷൂജയോടും സംഘത്തോടും ഇസിഐഎല്ലിൽനിന്നു ചോദിച്ചിരുന്നു. അവര്‍ പ്രോഗ്രാം തയാറാക്കി കൊടുത്തു. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയാണ് സംഘവുമായി ചർച്ച നടത്തിയത്. പിന്നീട്, ക്രമക്കേട് നടന്നതായി തങ്ങള്‍ക്കു ബോധ്യമായതായി ഷൂജ പറയുന്നു. 2014 ഏപ്രിൽ 30ന് അവരുടെ മോഡുലേറ്ററിൽ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന്, ഇക്കാര്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ബിജെപി നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്തു പണമുണ്ടാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് 2014 മേയ് 12ന് ഹൈദരാബാദ് നഗരാതിര്‍ത്തിക്കു വെളിയില്‍ ഒരു ബിജെപി നേതാവിനെ കാണാൻ പോയി. അതിനിടയില്‍ നേതാവിന്റെ ആള്‍ക്കാര്‍ സംഘത്തിനു നേരെ വെടിവച്ചു. ഷൂജ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷൻബാഹിൽ വർഗീയ കലാപമുണ്ടായി. അതിൽ മരിച്ചതായി ചിത്രീകരിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നാണ് ഈ ഹാക്കര്‍ പറയുന്നത്. മരണഭയം മൂലമാണ് ഇന്ത്യ വിട്ട് അമേരിക്കയില്‍ അഭയം പ്രാപിച്ചതെന്ന് ഷൂജ വെളിപ്പെടുത്തുന്നു.

വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന വലിയ വെളിപ്പെടുത്തലാണ് ഷൂജയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ പറയുന്നു. ബിജെപിയില്‍ പരിഗണന ലഭിക്കാതായപ്പോൾ, ക്രമക്കേട് പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ഗോപിനാഥ് മുണ്ടെയെ വധിക്കുകയായിരുന്നുവെന്നാണ് ഹാക്കര്‍ പറയുന്നത്.

2014 ല്‍ കേന്ദ്രമന്ത്രിയായി ആഴ്ചകള്‍ക്കകമാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെടുന്നത്. വിമാനത്താവളത്തിലേക്കു പോകവേ അദ്ദേഹം യാത്ര ചെയ്തിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ തൻസീൽ അഹമ്മദ് ‍ഷൂജയോടു ക്രമക്കേടിന്റെ വിവരങ്ങൾ ചോദിച്ചിരുന്നു. കുറ്റപത്രം നൽകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ വാർത്തയാക്കാന്‍ ഗൗരി ലങ്കേഷ് തയാറായിരുന്നു. വോട്ടിങ് യന്ത്രത്തിനുള്ള കേബിൾ നിർമാണത്തെക്കുറിച്ച് അവർ വിവരാവകാശ പ്രകാരം ചോദിച്ചതിനുപിന്നാലെയാണ് അവരും കൊല്ലപ്പെട്ടതെന്ന് ഷൂജ എടുത്തു പറയുന്നുണ്ട്.

യു പി‌, മഹാരാഷ്ട്ര‌, ഗുജറാത്ത‌് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുള്ളതായി ഷൂജ പറയുന്നു. പല നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇത‌് നടന്നിട്ടുണ്ട‌്. ദൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നടക്കാതിരുന്നതുകൊണ്ടാണ് ആം ആദ്മി പാർട്ടി ജയിച്ചതെന്നും ഷുജ പറയുന്നു. 2014 ലെ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറായിരുന്ന വി എസ‌് സമ്പത്തിനും ഇക്കാര്യമറിയാം എന്നാണ് ഹാക്കര്‍ പറയുന്നത്. ഇതിലെ വിവരങ്ങള്‍ അറിയാന്‍ പല രാഷ‌്ട്രീയ പാർടികളും സമീപിച്ചിട്ടുണ്ട‌്. എസ് പി, ബി എസ് പി പാർട്ടികൾ പലവട്ടം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം. ഹാക്ക് ചെയ്യപ്പെട്ടതിന്റെ തെളിവുകൾ തന്റെ കൈയില്‍ ഉണ്ടെന്നും അത് പരസ്യമാക്കാൻ തയാറാണെന്നും ഷുജ പറയുന്നു

അതേ സമയം, വോട്ടിങ് യന്ത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തു വന്നിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന വാദം കമ്മീഷന്‍ ആവര്‍ത്തിച്ചു. തിരിമറി നടത്താൻ സാധിക്കില്ല. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണു പാലിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്നിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ആഘാതങ്ങള്‍ക്കു കാരണമാകും. ഇ.വി.എം.യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വര്‍ഷങ്ങളായി പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതാണ്. അപ്പോഴൊക്കെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും അതിനെ പരിഹസിച്ചു തള്ളുകയായിരുന്നു. ഇനി അങ്ങനെ ലാഘവത്തോടെ ഒഴിഞ്ഞുമാറാന്‍ കഴിയുമെന്നു തോന്നുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കേ, തങ്ങളെ വീണ്ടും കബളിപ്പിക്കുവാനാണോ പോളിങ് ബൂത്തിലേക്കു പറഞ്ഞുവിടുന്നതെന്ന ഇന്ത്യയിലെ ജനകോടികളുടെ ചോദ്യത്തോട് ഇന്ത്യന്‍ ഭരണകൂടത്തിനു പ്രതികരിച്ചേ മതിയാകൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (10 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends