ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും... വാഹന ഗതാഗതം താറുമാറില്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകുന്നു

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞും കാഴ്ചാപരിധിയും കുറഞ്ഞതിനാല്‍ റെയില്‍ സര്‍വീസ് വൈകുകയാണ്.
നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha























