തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത കൂട്ടായ്മയായ 'ജാക്‌ടോ ജിയോ'യുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക തുടങ്ങിയ ഏഴിന ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത കൂട്ടായ്മയായ 'ജാക്‌ടോ ജിയോ'യുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ഡിസംബറില്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈകോടതിയുടെ അഭ്യര്‍ഥന മാനിച്ച് മാറ്റിവെക്കുകയായിരുന്നു. അഞ്ചു ലക്ഷം അധ്യാപകര്‍ ഉള്‍പ്പെടെ 12 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ജോലിക്ക് ഹാജരാകാത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാവില്ലെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു
https://www.facebook.com/Malayalivartha























