പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തിനായി സമര്‍പ്പിച്ച പ്രവര്‍ത്തകര്‍ നിര്‍മിച്ചതാണ് ഈ പാര്‍ട്ടിയെ; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും മോദി പറഞ്ഞു. കുടുംബത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകൃത്യമാണെന്നും മോദി പരിഹസിച്ചു. ബിജെ.പിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വ്യക്തികളല്ല പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തിനായി സമര്‍പ്പിച്ച പ്രവര്‍ത്തകര്‍ നിര്‍മിച്ചതാണ് ഈ പാര്‍ട്ടിയെ. ജനാധിപത്യമൂല്യങ്ങള്‍ കൈവിടരുത്. ജനാധിപത്യമാണ് നമ്മുടെ സംസ്‌കാരമെന്നും മോദി പറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തിൽ കരുതലോടെയാണ് ബിജെപിയുടെ പ്രതികരണങ്ങൾ. ബിജെപി കോട്ടയായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു എന്നും കോൺഗ്രസിൽ ഇപ്പോളും കുടുംബ വാഴ്ചയാണ് തുടങ്ങിയവയില്‍ ഊന്നിയാണ് ബിജെപിയുടെ ആരോപണങ്ങള്‍. പ്രിയങ്കയുടെ വരവ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാക്കില്ലെന്നും ബിജെപി പറയുന്നു. പ്രിയങ്കയുടെയോ രാഹുലിന്റെയോ പേര് പറയാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രതികരണം.
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















