ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഒരു കാരണവശാലും ക്രമക്കേട് നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കമ്മീഷന്‍ തയ്യാറാണെന്നും സുനില്‍ അറോറ വിശദമാക്കി.
ഇവിഎമ്മില്‍ അട്ടിമറി ആരോപിച്ച് സയ്ദ് ഷൂജ എന്ന സൈബര്‍ വിദഗ്ധന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി സാധ്യമാണെന്നാണ് ഷൂജ വിശദീകരിച്ചത്. ഈ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിഎമ്മിനെതിരേ ബിഎസ്പി, എസ്പി തുടങ്ങിയ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.
"
https://www.facebook.com/Malayalivartha





















