ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി; നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. സിക്രിയുടെ പിന്മാറ്റം പ്രത്യേക വിശദീകരണം നൽകാതെ

സിബിഐ ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നൽകാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം. നേരത്തെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. വ്യാഴാഴ്ച്ച സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയോഗത്തില്‍ പങ്കെടുക്കുന്നു എന്നതാണ് രഞ്ജന്‍ ഗൊഗോയി കാരണമായി സൂചിപ്പിച്ചത്. അതിനുശേഷമാണ് കേസ് രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് കേള്‍ക്കും എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
അഞ്ചാം നമ്പര്‍ കേസായി പരിഗണിച്ച ഉടന്‍തന്നെ കേസ് കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് സിക്രി അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ കേസിൽ നിന്ന് ജഡ്‍ജിമാർ പിൻമാറുന്നത് ജനങ്ങളുടെ ഇടയിൽ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാൽ തന്നെ കേസ് പരിഗണിക്കണമെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല. കേസ് ഇനി ആര് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുമെന്നും സിക്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















