പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി വിധി മറി കടക്കാന്‍ കൊണ്ടു വന്ന ഭേദഗതി സ്‌റ്റേ ചെയ്യാനാണ് വിസമ്മതിച്ചത്. മാര്‍ച്ച് 20ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളും ഭേദഗതിക്കെതിരായ ഹരജികളും ഒരുമിച്ചു പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ഹര്‍ജികള്‍ ഉചിതമായ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് നിശ്ചയിക്കുമെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേരള സര്‍ക്കാര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്
https://www.facebook.com/Malayalivartha





















