അനധികൃത പണമിടപാട്; ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു

ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരായ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. മുംബയ്, ഔറംഗാബാദ് എന്നിവിടങ്ങളിലായി സി.ബി.ഐ റെയ്ഡ് നടത്തി. വീഡിയോകോണ്‍ ഗ്രൂപ്പിന് കോടിക്കണക്കിന് രൂപ വായ്‌പ അനുവദിച്ചു എന്ന പരാതിയിലാണ് ചന്ദ കൊച്ചാറിനെതിരെ അന്വേഷണം നടത്തുന്നത്. വിഡിയോകോണ്‍ ഓഫിസുകള്‍ കൂടാതെ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ 'ന്യൂപവര്‍ റിന്യൂവബിള്‍സ്'ഓഫിസിലും മുംബയിലെ നരിമാന്‍ പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി.
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ 'ന്യൂപവര്‍ റിന്യൂവബിള്‍സ്' എന്ന കമ്ബനിയില്‍ വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് നിക്ഷേപം നടത്തിയത്, വീഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്‌പ നല്‍കിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം കഴിഞ്ഞ മാര്‍ച്ചിലാണ് ഉയര്‍ന്നത്. സ്വകാര്യ താല്‍പര്യങ്ങള്‍ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നാണ് പരാതി.
https://www.facebook.com/Malayalivartha





















