രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു; പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്‌ത അച്ഛേ ദിന്‍ എവിടെ ? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി.മോദി വ്യവസായികളുടെ കടങ്ങള്‍ മാത്രമാണ് എഴുതിത്തളുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് രാഹുൽ ആഞ്ഞടിച്ചു.
നമ്മുടെ പ്രധാനമന്ത്രി ദൈവത്തിന്റെ പേരില്‍ സത്യം ചെയ്യും. എന്നിട്ട് അദ്ദേഹം നമ്മളോട് കള്ളം പറയും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദ്ധാനം ഞങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി അധികാരത്തിലേറുമ്പോൾ വാഗ്ദ്ധാനം ചെയ്‌ത അച്ഛേ ദിന്‍ എവിടെയാണ് - രാഹുല്‍ ചോദിച്ചു.
സി.ബി.ഐ ഡയറക്ടറെ ഇത്ര പെട്ടെന്ന് മാറ്റിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സ്വന്തം മണ്ഡലമായ അമേഠിയിൽ പ്രചാരണ പരിപാടിയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വിമർശിച്ചത്. വന്‍ പ്രചരണ പരിപാടികളാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. സര്‍വ്വ സന്നാഹത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രാഹുല്‍ ഗാന്ധി അമേഠിയില്‍ പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പ് കൂടാതെ അടുത്ത ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉജ്വലവിജയം കൈവരിക്കുമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















