ഗുരുഗ്രാമില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് അപകടം; ആറു പേര് മരിച്ചു

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഉല്ലാവയിലായിരുന്നു അപകടം.
നാല് നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ നാലാം നില നിര്‍മാണം നടന്നുവരികയായിരുന്നു. അപകടത്തിനു കാരണം എന്താണെന്ന് അറിവായിട്ടില്ല. നാലാം നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha






















