ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഡിആര്‍എഫ് അവസാനിപ്പിച്ചു

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഡിആര്‍എഫ് അവസാനിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഗുരുഗ്രാമിലെ ഉല്ലാവയില്‍ കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു.
എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും നടത്തിയ തെരച്ചിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിര്‍മാണം നടന്നുവരികയായിരുന്നു. മരിച്ചവരുടെ കുടുംബത്തിനു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















