കാല്‍തെറ്റി വീണ മാധ്യമപ്രവര്‍ത്തകനെ കൈപിടിച്ചുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍; രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഒഡീഷയില്‍ സന്ദര്‍ശനത്തിനിടെ കാല്‍തെറ്റി വീണ മാധ്യമപ്രവര്‍ത്തകനെ കൈപിടിച്ചുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. രാഹുലിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറമാന് അടിത്തെറ്റി നിലത്തുവീണു. ഉടന്‍ അയാളുടെ അടുത്തേക്ക് രാഹുല്‍ ഓടിയെത്തുകയും കൈപിടിച്ചു എഴുന്നേല്‍പ്പിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുല്‍ പുറത്തേക്ക് വരുമ്ബോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുംകൂടുകയായിരുന്നു. അതിനിടെയാണ് ഒരു ക്യാമറാമാന് വശത്തെ പടിക്കെട്ടില്‍ നിന്ന് നിലത്തേക്ക് വീണത്. ഇയാളെ പിടിച്ചുയര്ത്തായി പോലീസുകാരും മറ്റു മാധ്യമപ്രവര്‍ത്തകരും ഓടിയപ്പോള്‍ രാഹുലും ഒപ്പം ഓടി കൈപിടിച്ചുയര്‍ത്തി.
നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയോടുള്ള ബന്ധത്തില്‍ രാഹുല്‍ ഒഡീഷയില്‍ എത്തിയത്. ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















