ഗുജറാത്തില്‍ വീണ്ടും ബി.ജെ.പിയ്ക്ക് തിരിച്ചടി; പ്രമുഖ നേതാവായ ശങ്കര്‍ സിംഗ് വഗേല എന്‍.സി.പിയിലേക്ക്

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി. പ്രമുഖ നേതാവായ ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ട് എന്‍.സി.പിയിലേക്ക്.ബിജെപി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ് വഗേല 2004ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടാതെ, അദ്ദേഹം ആദ്യ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു.1996-97 വരെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന വഗേല പിന്നീട് ബി.ജെ.പിയില്‍ നിന്ന് മാറി രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ചു. അതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2017 ജൂലായില്‍ കോണ്‍ഗ്രസ് വിട്ട വഗേല പ്രതിപക്ഷ അദ്ധ്യക്ഷ പദവിയും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനുമുമ്ബ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം വീണ്ടും ബിജെ.പി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കാണ് വോട്ട് നല്‍കിയതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച ഗുണം പാര്‍ട്ടിയില്‍നിന്ന് ലഭിക്കാതെ വന്നതാണ് ഇപ്പോള്‍ കളം മാറ്റാന്‍ കാരണമെന്നാണ് സൂചന.എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രതിപക്ഷ 'മഹാസഖ്യ'ത്തെ ശക്തിപ്പെടുത്തുകയാണ് വഗേലയുടെ ലക്ഷ്യമെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്‍റെയും സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ നടക്കുന്ന ചടങ്ങില്‍ വഗേല എന്‍.സി.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്ന് എന്‍.സി.പി നേതാവ് ജയന്ത് പട്ടേല്‍ അറിയിച്ചു. ബി.ജെ.പിക്കെതിരായ മഹാസഖ്യത്തെ ശക്തിപ്പെടുത്താന്‍ വാഗേലയുടെ വരവ് ഗുണംചെയ്യുമെന്നും ജയന്ത് പട്ടേല്‍ പറഞ്ഞു.അതേസമയം, എന്‍.സി.പിയില്‍ ഏതെങ്കിലും സ്ഥാനമേല്‍ക്കുന്ന കാര്യം വഗേല സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















