ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവും ഇല്ലാതെ എങ്ങനെ മേധാവിയെ നിയമിക്കും ?...സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുന്നത് സര്‍ക്കാരിന്റെ പിഴവുകൊണ്ടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവും നല്‍കാതെയാണ് സെലക്ഷന്‍ സമിതി ചേര്‍ന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാരിന്റെ പിഴവുകൊണ്ടാണ് നിയമനം വൈകുന്നത്. ജനുവരി 31 ന് മുമ്പ് സെലക്ഷന്‍ സമിതി വീണ്ടും ചേരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ സമിതിയില്‍ 79 പേരുകളാണ് ചര്‍ച്ച ചെയ്തത്.
നാലുമണിക്കൂറിലധികം നീണ്ടുനിന്ന ഇന്നലത്തെ യോഗത്തില്‍ രണ്ട് വിഭാഗമായി 79 പേരുകളാണ് സെലക്ഷന്‍ സമിതി പരിശോധിച്ചത്. എന്‍ ഐ എ മേധാവി വൈ സി മോദിയും കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയുടെ പേരും വരെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. 1983, 84, 85 ബാച്ചുകളിലായി സിബിഐയില്‍ മുമ്ബ് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരുകളെല്ലാം സമിതി പരിശോധിച്ചു. ഇതില്‍ 1985 ബാച്ചിലാണ് ലോക്നാഥ് ബെഹ്റയുടെ പേരും ചര്‍ച്ചക്ക് വന്നത്.
എന്നാല്‍ ഓരോ ഉദ്യോഗസ്ഥരുടെയും വിശദമായ വിവരങ്ങളും അന്വേഷണ രംഗത്തെ പരിചയവും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. അടുത്ത ആഴ്ച വീണ്ടും സെലക്ഷന്‍ സമിതി ചേരും. സാധാരണ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രമാണ് സെലക്ഷന്‍ സമിതിക്ക് മുമ്ബിലേക്ക് വരാറുള്ളു.
സിബിഐയിലെ പുതിയ വിവാദങ്ങളുടെ പശ്ചാതലത്തിലാണ് ഉദ്യോഗസ്ഥരുടെ വലിയ പട്ടിക തന്നെ സെലക്ഷന്‍ സമിതിക്ക് മുമ്ബാകെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വെച്ചത്. അലോക് വര്‍മ്മയെ പുറത്താക്കിയ ശേഷം താല്‍കാലിക ഡയറക്ടറായ എം നാഗേശ്വര്‍ റാവുവിന്‍റെ നിയമനവും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ നിന്ന് ചീഫ് ജസ്റ്റിസിന് പിന്നാലെ ഇന്നലെ ജസ്റ്റിസ് എ കെ സിക്രിയും പിന്മാറിയിരുന്നു. അടുത്ത ആഴ്ചത്തേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ചിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha






















