ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യപാക് സേനാംഗങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി

ഇന്ത്യയുടെ എഴുപതാമത് റിപ്പിബ്ലിക് ദിനത്തില്‍ ഇന്ത്യപാക് സേനാംഗങ്ങള്‍ മധുര പലഹാരങ്ങള്‍ കൈമാറി. അഠാരിവാഗാ അതിര്‍ത്തിയിലാണ് മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്.
ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചേഴ്‌സും പരസ്പരം മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഇരുരാജ്യങ്ങളും മധുരം കൈമാറിയിരുന്നില്ല.
ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ദീപാവലി ദിനത്തില്‍ സൈനികര്‍ പരസ്പരം മധുരം കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha


























