Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ; ചരിത്രം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി

08 FEBRUARY 2019 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി

ചരിത്രം പറയുന്നവര്‍ എന്നാണ് സിപിഎമ്മിനെക്കുറിച്ച് പൊതുവേ ബിജെപിയ്ക്കുള്ള വിമര്‍ശനം. എന്തിനും ഏതിനും അവര്‍ ചരിത്രം പറഞ്ഞുകളയും. എങ്ങനെ ഇതൊക്കെ ഓര്‍ത്തുവയ്ക്കുന്നു എന്നു തോന്നിപ്പോകും. ഇപ്പോള്‍ കടുവയെ കിടുവ പിടിച്ചു എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍. ഇപ്പോള്‍ ചരിത്രം പറഞ്ഞത് നരേന്ദ്ര മോദിയാണ്. ഓര്‍മ്മിപ്പിച്ചത് സിപിഎമ്മിനെയും.

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സീറ്റ് ധാരണയ്ക്കു ചര്‍ച്ച നടക്കുന്നതായുള്ള വാര്‍ത്തകളാണ് ഉപദേശത്തിന് ആധാരം. 1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ആണ് എന്നായിരുന്നു ആ ഓര്‍മ്മപ്പെടുത്തല്‍. ആ കോണ്‍ഗ്രസുമായാണോ നിങ്ങള്‍ ബംഗാളില്‍ ധാരണയ്ക്ക് ശ്രമിക്കുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം. അത് സിപിഎമ്മിനെ ദോഷമേ വരുത്തൂ എന്നാണ് മോദിയുടെ നിലപാട്.

ലോകസഭയിലാണ് മോദി ഈ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ കണ്ണെടുത്താല്‍ പരസ്പരം കണ്ടുകൂടാത്ത സിപിഎമ്മും കോണ്‍ഗ്രസും എങ്ങനെ ബംഗാളില്‍ ഒരുമിച്ചുനില്‍ക്കും എന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പരസ്പരം കണ്ടുകൂടാത്തവര്‍ സഖ്യത്തിനൊരുങ്ങുന്നുവെന്നും വിശാലസഖ്യം അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചയായിരുന്നു വേദി.

കോണ്‍ഗ്രസിനെതിരെ അതിശക്തമായ ആക്രമണമാണ് മോദി ലോകസഭയില്‍ നടത്തിയത്. ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രം കോണ്‍ഗ്രസിനാണുളളതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടയിലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട കാര്യവും സൂചിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിച്ച 55 വര്‍ഷവും താന്‍ ഭരിച്ച 55 മാസവും താരതമ്യം ചെയ്യാന്‍ മോദി കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്ത് ഏകാധിപത്യരീതിയില്‍ സംസ്ഥാനങ്ങളെ പലതവണ പിരിച്ചുവിട്ട കോണ്‍ഗ്ഗസ് ചരിത്രമാണ് മോദി സൂചിപ്പിച്ചത്. അതിനെ വിമര്‍ശിച്ച മോദി കേരളത്തിലെ ബിജെപി നേതാക്കന്മാരെക്കൂടി ആണെന്നു തോന്നുന്നു വിമര്‍ശിച്ചത്. കാരണം, അവരാണല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടുകളയും എന്ന് ഇവിടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമിത് ഷായെ കൊണ്ടുവന്ന് വലിച്ച് താഴെ ഇടും എന്നുവരെ പറയിച്ചതും അതിനുള്ള തടി ഈ ശരീരത്തിനില്ല എന്ന് പിണറായിയെക്കൊണ്ട് തിരിച്ചടിപ്പിച്ചതും. എന്തായാലും, അതൊക്കെ തെറ്റായിപ്പോയി എന്നാണ് മോദിയുടെ ലോകസഭാ പ്രസംഗം ഓര്‍മമിപ്പിക്കുന്നത്.

അതേസമയം, ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ സീതാറാം യച്ചൂരിയും രാഹുല്‍ ഗാന്ധിയും പലതവണ മുഖാമുഖം കണ്ടു എന്നും സൂചനയുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മമതാ ബാനര്‍ജിയുമായുള്ള സഖ്യമാണ് വേണ്ടതെന്ന അഭിപ്രായമുണ്ടെങ്കിലും രാഹുലിന് സിപിഎം ധാരണയോടാണ് ആഭിമുഖ്യമെന്ന് അറിയുന്നു. രാഹുല്‍ കുറച്ചുനാളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന കര്‍ഷകസ്‌നേഹം എന്ന ഇമേജ് കൂടുതല്‍ ബലപ്പെടുത്താന്‍ സിപിഎമ്മുമായുള്ള ചങ്ങാത്തം ഗുണം ചെയ്യുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയെ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം എതിര്‍ക്കുന്നത് ഈ സഖ്യത്തിന് വിലങ്ങുതടി ആകുന്നുണ്ട്. ബംഗാളിലെ സമീപകാലത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. തൃണമൂലും ബീജേപിയും നടത്തിയ റാലികള്‍ക്ക് കല്‍ക്കത്തയിലെ ബ്രിഗേഡിയര്‍ ഗ്രൌണ്ട് നിറയ്ക്കാനായില്ല. പക്ഷേ, കഴിഞ്ഞ ആഴ്ച സിപിഎം നടത്തിയ റാലിയില്‍ മൈതാനം നിറഞ്ഞുകവിയുന്ന തരത്തിലായിരുന്നു പങ്കാളിത്തം. ആ വാര്‍ത്തയുടെ തിളക്കം തമസ്‌കരിക്കാനുനുള്ള ശ്രമം കൂടിയായിരുന്നു റാലി നടന്ന് മണിക്കൂറുകള്‍ക്കകം സിബിഐയെ തടഞ്ഞ് സൃഷ്ടിച്ച നാടകം കൊണ്ട് മമത ഉദ്ദേശിച്ചതെന്നും സംസാരമുണ്ട്. സിപിഎമ്മിന്റെ ഈ മുന്നേറ്റത്തെ വോട്ടാക്കി മാറ്റി വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനു പകരം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്നാണ് അതിനെ എതിര്‍ക്കുന്നവരുടെ വാദം. കോണ്‍ഗ്രസിന്റെ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ ചരിത്രം മോദിയെക്കൊണ്ടുവരെ പറയിക്കണോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നിനെ എതിര്‍ത്ത് ജനാധിപത്യവാദിയാകാനുള്ള ശ്രമമാണ് മോദി നടത്തിയെതന്നും നിരീക്ഷണമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും കര്‍ഷക സ്‌നേഹം, ജനാധിപത്യസ്‌നേഹം, മനുഷ്യസ്‌നേഹം ഇവ മോദിയില്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (8 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends