Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

മോദിയുടെ കള്ളങ്ങൾ പൊളിയുന്നു ; റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്

08 FEBRUARY 2019 11:00 AM IST
മലയാളി വാര്‍ത്ത

റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്. 2015 നവംബറിൽ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ച‌‌ർച്ചകൾ നടത്തുന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നത്. 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.

ജനറൽ റബ്ബിന്‍റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത്തരം ചർച്ചകൾ തങ്ങളുടെ ശ്രമങ്ങൾ ദുർബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്തിൽ പറയുന്നു.

കുറച്ചുനാള്‍ മുമ്പുവരെ ധനകാര്യ വിദഗ്ദ്ധന്മാരുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും മാത്രം ചര്‍ച്ചാവിഷയമായിരുന്ന റഫാല്‍ ആയുധക്കച്ചവടം ഇന്ന് ഏതൊരിന്ത്യാക്കാരന്റെയും വൈകാരികവിഷയമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങള്‍ ഈ അഴിമതിക്കു പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതിന്റെ പുതിയ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഹിന്ദു പത്രം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങളില്‍ ഒന്ന് ആ ഇടപാടില്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കരാര്‍ റദ്ദ് ചെയ്ത് നരേന്ദ്ര മോദി നിര്‍മ്മിച്ച പുതിയ കരാറിലൂടെ 41 ശതമാനം അധികവിലയ‌ാണ് രാജ്യം ഫ്രഞ്ച് ആയുധക്കമ്പനിയായ ദസോള്‍ട്ടിന് നല്‍കേണ്ടിവരുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് റാഫേൽ ഇടപാട് വജ്രായുധം തന്നെയാണ്. ഇടപാടിനെ നിരന്തരം ചോദ്യം ചെയ്ത രാഹുല്‍ഗാന്ധിയെ സ്ത്രീവിരുദ്ധനാക്കി വിവാദമുണ്ടാക്കി വിഷയം മാറ്റാനാണ് ബിജെപി ഇത്രയും നാൾ ശ്രമിച്ചത്. അന്നേ രാഹുല്‍ പറഞ്ഞതാണ്, ഇതുകൊണ്ടൊന്നും അഴിമതി മൂടിവയ്ക്കാന്‍ ആകില്ലെന്ന്. ഇപ്പോള്‍ ഹിന്ദുവിന്റെ വെളിപ്പെടുത്തലോടെ റഫാല്‍ ഇടപാട് വീണ്ടും രാജ്യമനസ്സാക്ഷിയുടെ നീറുന്ന ചോദ്യമായി കടന്നുവന്നിരിക്കുന്നു. റഫാല്‍ ഇടപാടിനെ സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ പ്രതിപക്ഷ സഹകരണത്തിനു സഹായകമാകുന്നതും മോദിയെ പ്രതികൂലമായി ബാധിക്കും. തീരുമെന്നു കരുതിയ ഇടത്തുനിന്നാണ് ഓരോ തവണയും രഫാല്‍ വിവാദം കൂടുതല്‍ തെളിവുകളോടെ തിരിച്ചുവരുന്നത്.

90 വിമാനങ്ങൾ വ്യോമസേനയ‌്ക്ക‌് നിഷേധിക്കുക വഴി രാജ്യസുരക്ഷയെയാണ‌് മോഡി സർക്കാർ അപകടത്തിലാക്കിയത‌െന്നാണ് കോണ്‍ഗ്രസ് നേതാവ് ചിദംബരം പ്രതികരിച്ചത്. ദസോൾട്ടിന‌് ഉയർന്ന വില നൽകുന്നതിനെ ചർച്ചാ സംഘത്തിലെ മൂന്ന‌് ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതായി ഹിന്ദു വെളിപ്പെടുത്തിയിരുന്നു, അവരെ ചിദംബരം അഭിനന്ദിച്ചു. എല്ലാ തർക്ക വിഷയങ്ങളിലും ആ ഉദ്യോഗസ്ഥര്‍ വിയോജിപ്പ‌് രേഖപ്പെടുത്തി. 4–-3 എന്ന വോട്ടിങ‌് നിലയിലാണ‌് വിലയടക്കം ഓരോ വിഷയവും അംഗീകരിക്കപ്പെട്ടത‌്. മറ്റൊരു പ്രതിരോധകരാറിലും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത‌െന്ന് ചിദംബരം എടുത്തു പറഞ്ഞു. റഫേൽ ഇടപാട‌് ജെപിസി അന്വേഷിച്ചേ തീരൂ. ഇത‌് കോടതിയോ മറ്റോ തീരുമാനിക്കേണ്ട കാര്യമല്ല. ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ കോൺഗ്രസ‌് ഉറച്ചുനില്‍ക്കുന്നതായി ചിദംബരം വ്യക്തമാക്കി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (3 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (3 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (3 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (3 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (3 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (3 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (3 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (4 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (4 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (4 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (4 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (5 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (5 hours ago)

Malayali Vartha Recommends