Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

റാഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടി രൂപയാണ് മോഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു, കരാര്‍ ദുര്‍ബലപ്പെടുത്തിയ മോദി പണം അനില്‍അംബാനിയുടെ പോക്കറ്റിലെത്തിച്ചു

08 FEBRUARY 2019 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി

റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയം ചര്‍ച്ച നടത്തിയ സമയത്ത് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്ത് വന്നതോടെ നരേന്ദ്രമോദി ഒരേസമയം കള്ളനും കാവല്‍ക്കാരുമാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നരേന്ദ്രമോദി ഡബിള്‍റോള്‍ കളിക്കുകയാണോ എന്നും രാഹുല്‍ പരിഹസിച്ചു. 30,000 കോടി രൂപയാണ് പ്രധാനമന്ത്രി മോഷ്ടിച്ചത്. ഇക്കാര്യം യുവാക്കള്‍ ഗൗരവമായി കാണണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കരാര്‍ ദുര്‍ബലപ്പെടുത്തിയ പ്രധാനമന്ത്രി പണം അദ്ദേഹത്തിന്റെ സുഹൃത്തായ അനില്‍ അംബാനിയുടെ പോക്കറ്റിലെത്തിച്ചു. അതിനാല്‍ ഇക്കാര്യം പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും തുടക്കം മുതലേ ആരോപിക്കുന്നതാണ്. അത് ശരിവയ്ക്കുന്നതാണ് മുന്‍പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച കുറിപ്പിലെ വിവരങ്ങള്‍. കരാറില്‍ അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്ദേ മുമ്പ് വെളിപ്പെടുത്തിയ കാര്യവും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോഷ്ടിച്ച പണം എയര്‍ഫോഴ്‌സിലെ സുഹൃത്തുക്കളുടെ സുരക്ഷയ്‌ക്കോ, അവരുടെ കുടുംബങ്ങള്‍ക്കോ ഉപയോഗിക്കാമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച പ്രതിരോധ മന്ത്രാലയത്തിന്റെ കരാറിനെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രതിരോധ സെക്രട്ടറി കുറിപ്പെഴുതിയതോടെ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പ്രതിനിധിയാണെന്ന് വ്യക്തമായെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്നും രാഹുല്‍ ആരോപിച്ചു. ഫ്രഞ്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ വിവാദമായ റഫേല്‍ ഇടപാടിനെ കുറിച്ചും ദേശീയ സുരക്ഷയെ കുറിച്ചും താനുമായി അഞ്ച് മിനിറ്റ് നേര്‍ക്ക്‌നേര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണോ എന്നും രാഹുല്‍ ചോദിച്ചു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കാരണം പ്രതിരോധ സെക്രട്ടറി എഴുതി കുറിപ്പ് കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ കളവ് പറയുകയായിരുന്നെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രധാനന്ത്രി നരേന്ദ്രമോദി കള്ളനാണെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്ദേ വ്യക്തമാക്കിയിരുന്നു. റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് നരേന്ദ്രമോദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രതിരോധമന്ത്രാലയവും പറയുന്നു പ്രധാനമന്ത്രി മോദി കള്ളനാണെന്ന്. കേന്ദ്രസര്‍ക്കാരിന് അവര്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്താം. അത് റോബര്‍ട്ട് വാദ്രയാകാം, പി.ചിദംബരമാകാം. അതേ അന്വേഷണം റാഫേല്‍ ഇടപാടിലും വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന വേളയില്‍ കോണ്‍ഗ്രസിന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്. ഇത് ഉഫയോഗിച്ചായിരിക്കും ഇനിയുള്ള യുദ്ധം. ഒരു പക്ഷെ,വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (7 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends