പൊതുപണം കൊണ്ട് സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നവും കൊത്തിവെയ്ക്കുന്നത് വേണ്ട;ചെലവഴിച്ച തുക തിരിച്ചടക്കണം -മായാവതിയോട് സുപ്രീംകോടതി

ഉത്തര്‍പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നമായ ആനയുടെ പ്രതിമ നിർമിക്കാൻ മായാവതി ചെലവഴിച്ച തുക തിരിച്ചടക്കണമെന്ന് സുപ്രീംകോടതി. ലക്‌നൗവിലും നോയ്ഡയിലുമാണ് മായാവതി സ്വന്തം പ്രതിമയും ബിഎസ്പി ചിഹ്നമായ ആനയുമെല്ലാം കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചത്.
രാഷ്ട്രീയ പാർട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനോ സ്വന്തം പ്രതിമകൾ നിർമിക്കുന്നതിനോ പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.
പൊതുപണം സ്വന്തം പ്രതിമ നിര്‍മ്മിക്കാനും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാനും പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.
മായാവതി സ്വന്തം പ്രതിമയ്ക്കും പാര്‍ട്ടി സ്തംഭത്തിനുമായി ചെലവാക്കിയ തുക പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് പ്രഥമദൃഷ്ട്യാ ഞങ്ങളുടെ കാഴ്ചപ്പാടെന്ന് ചിഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് പറഞ്ഞു.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിനൊപ്പം ജസ്റ്റിസ് ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന് പറഞ്ഞ കോടതി ഏപ്രിൽ രണ്ടിന് തീർപ്പ് കൽപ്പിക്കുമെന്നും അറിയിച്ചു. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി പ്രസ്താവിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ബിഎസ്പിയുടെ അഭിഭാഷകന്‍ കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മേയ് മാസത്തില്‍ വാദം കേള്‍ക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha

























