ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 മരണം, നിരവധി പേര്‍ ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹരിദ്വാര്‍, സഹാരന്‍പുര്‍ എന്നിവിടങ്ങളിലാണ് സംഭവമുണ്ടായത്.
ഹരിദ്വാറില്‍ 10 പേരും സഹാരന്‍പുരില്‍ 16 പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടങ്ങളില്‍ വ്യാജമദ്യം വ്യാപകമായി വില്‍ക്കപ്പെടുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പോലീസിന്റ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം യുപിയിലെ തന്നെ ഖുഷിനഗറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ആറു പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























