ജമ്മു ദേശീയപാതയിലുണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നാല് മരണം

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. ശ്രീനഗര്‍ജമ്മു ദേശീയ പാതയില്‍ ജവഹര്‍ ടണലിനു സമീപമുണ്ടായ മഞ്ഞുവീഴ്ചയില്‍ കാണാതായ പത്ത് പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
ആറ് പോലീസ് ഉദ്യോഗസ്ഥരെയും രണ്ട് അഗ്‌നിശമനസേന ഉദ്യോഗസ്ഥരെയും രണ്ട് തടവുകാരെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളില്‍നിന്നും 78 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























