മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളജ് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളജ് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് നിയമസഭയില്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീര്‍ശെല്‍വം അവതരിപ്പിച്ച 2019-20 വര്‍ഷത്തെ ബജറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കലാമിന്റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിക്കുക. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നാവും കോളജിന് പേര് നല്‍കുക.
അണ്ടര്‍ ഗ്രൗഡ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ കോളജിലുണ്ടാകും. ഇവിടെ രണ്ട് ലക്ഷം നാലു ചക്രവാഹനങ്ങളും അത്രത്തോളം ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഒ. പന്നീര്‍ശെല്‍വം പ്രസംഗത്തില്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























