നൂറോളം പേര്‍ വടികളുമായി പാഞ്ഞെത്തി; അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഡല്‍ഹി നരേലയില്‍ വെച്ചാണ് ഒരു സംഘം വടികളുമായി ആക്രമണം നടത്തിയത്. നൂറോളം പേര്‍ ചേര്‍ന്നാണ് കെജ്‌രിവാള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
അതേ സമയം കാറിന് ചെറിയ കേടുപാടു വരുത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹിയിലെ അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി പോകുമ്പോഴായിരുന്നു കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha

























