ഒന്നേകാൽ ലക്ഷം വിലയുള്ള 'സാധനം' മോഷണം പോയി; സ്വർണ്ണമോ, രത്നമോ ഒന്നുമല്ല, ചാണകം; കേസിൽ പിടിയിലായതോ സർക്കാർ ഉദ്യോഗസ്ഥൻ

കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിൽ ഒരു മോഷണം നടന്നു. സാധനത്തിന്റെ വില ഏകദേശം ഒന്നേകാല്‍ ലക്ഷം വരും എന്നാണ് പരാതിക്കാർ അറിയിച്ചത്. മോഷണം പോയത് സ്വർണ്ണമോ, രത്നമോ ഒന്നുമല്ല, ചാണകമാണ്.
ഇത്തരത്തിലൊരു സംഭവത്തക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് പ്രകാരം 1.25 ലക്ഷം വരുന്ന ചാണകമാണ് മോഷണം പോയിരിക്കുന്നതെന്നാണ്, ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























