ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും. ഇതുവരെ ആധാര്‍ പാനുമായി ബന്ധിതമായത് 23 കോടി മാത്രം. ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുളളത് 19 കോടി പാന്‍ കാര്‍ഡുകളാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.
ആകെ 42 കോടി പാന്‍ നമ്ബരുകളാണ് രാജ്യത്ത് നിലവിലുളളത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ സമയപരിധി തീരുന്നതോടെ റദ്ദാക്കാനാണ് നികുതി വകുപ്പ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha

























