മകളുടെ വികൃതി സഹിക്കാനായില്ല; ആന്റിയോടൊപ്പം കൂടി അഞ്ചു വയസ്സുകാരിയുടെ ശരീരത്തിൽ മെഴുകുതിരി കത്തിച്ച് പൊള്ളിച്ചു... അച്ഛൻ അറിഞ്ഞതോടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

മകളുടെ വികൃതി സഹിക്കാനായില്ല. അഞ്ചു വയസ്സുകാരിയുടെ വികൃതിയ്ക്ക് അമ്മയുടെയും ആന്റിയുടെയും കണ്ണില്ലാത്ത ക്രൂരത. മെഴുകുതിരി കത്തിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ പെള്ളലുണ്ടാക്കിയാണ് ഇവര്‍ കുഞ്ഞിന് അനുസരണക്കേടിന് ശിക്ഷ നല്‍കിയത്. കുട്ടിയുടെ അമ്മ അനിതയും ആന്റി റിങ്കിയും വികൃതി കാട്ടുന്നതിന് പലതവണ കുട്ടിയെ ശകാരിച്ചിരുന്നു.
പച്ചക്കറി വ്യാപാരിയായ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണ് അനുസരണ കാട്ടിയില്ലെന്നാരോപിച്ച് അമ്മ അനിതയും ആന്റി റിങ്കിയും ചേര്‍ന്ന് മെഴുകുതിരി കത്തിച്ച് കുട്ടിയുടെ ദേഹത്ത് വച്ചത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ പിതാവ് ഘനശ്യാം സംഭവമറിഞ്ഞ് ഇരുവരെയും ശകാരിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. മുംബൈയിലെ കലാംബോളിലാണ് സംഭവം..
https://www.facebook.com/Malayalivartha
























