തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാതന്‍ നിറയൊഴിച്ചത്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ് ബിശ്വാസ്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha