ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡിലെ റാനിയ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ റാനിയ മേഖലയിലെ മരോന്‍ബിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക സേനയായ കോബ്ര ട്രൂപ്പ് നടത്തിയ തെരച്ചിലിനിടയിലാണ് വെടിവെപ്പുണ്ടായത്.
ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടുവെന്നും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും സേന അറിയിച്ചു. സമീപപ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha


























