മുലായം സിങ്ങ് യാദവിന്റെ ഓര്‍മ്മ ശക്തി നശിച്ചുകൊണ്ടിരിക്കുകയാണ്; മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്ന് ഭാര്യ രബിര്‍ ദേവി

മുലായം സിങ്ങ് യാദവിന്റെ ഓര്‍മ്മ ശക്തി നശിച്ചുകൊണ്ടിരിക്കുകയാണെന്നും മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്നും ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ രബിര്‍ ദേവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് മുലായം സിങ് യാദവ് ലോക്‍സഭയില്‍ സംസാരിച്ചതിന് പിന്നാലെയാണ് രബിര്‍ ദേവിയുടെ പ്രതികരണം.
മുലായം സിങ്ങിന് പ്രായമായി. അദ്ദേഹത്തിന്‍റെ ഓര്‍മ്മ നശിക്കുകയാണ്. എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹത്തിന് ഇപ്പോള്‍ അറിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ക്ക് പ്രധാന്യമില്ലെന്നായിരുന്നു രബിര്‍ ദേവിയുടെ പ്രതികരണം. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു മുലായം സിങ്ങ് ലോക്‍സഭയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കൂപ്പിയ കൈകളുമായി നരേന്ദ്ര മോദി മുലായം സിങ്ങിന് നന്ദി പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha