പരസ്പരം പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല; കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് നവ്ജ്യോത് സിംഗ് സിദ്ദു

പുൽവാമയിൽ ഉണ്ടായ ഭീകരആക്രമണത്തിൽ പ്രതികരണയുമായി കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു.കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് നവ്ജ്യോത് സിംഗ് സിദ്ദുപറഞ്ഞു .എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ദു ചോദിച്ചു.
പുൽവാമയിൽ ഉണ്ടായത് ഭീരുക്കൾ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഭീകരാക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടണം. അതേസമയം കശ്മീരിന് വേണ്ടത് നിലനിൽക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തൽ തുടരും? സിദ്ദു ചോദിക്കുന്നു. പരസ്പരം പുലഭ്യം പറഞ്ഞിട്ട് കാര്യമില്ലെന്നും സിദ്ദു പറഞ്ഞു.
https://www.facebook.com/Malayalivartha