ഇനി സൗഹ്യദം ഇല്ല തിരിച്ചടി മാത്രം; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ; പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിനായുള്ള പോരാട്ടമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കും. ഭീകരര്‍ക്ക് വലിയ വില നല്‍കേണ്ടി വരും. പാകിസ്ഥാന്‍ ഏറ്റവും സൗഹൃദപരമായ രാജ്യമെന്ന പദവി ഇന്ത്യ പിന്‍വലിച്ചു. പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തും. അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയംപുല്‍വാമ ഭീകരാക്രമണം: പ്രധാനമന്ത്രി മോദി പൊതുപരിപാടികള്‍ റദ്ദു ചെയ്തുരാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഭീകരതയെ ഒരേ സ്വരത്തില്‍ എതിര്‍ക്കണം. കശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്കശിക്ഷ നല്‍കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കും. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണം ഇന്റലിജന്‍സ് വീഴ്ചയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീര്‍ പൊലീസ് രണ്ടുദിവസം മുമ്പു തന്നെ ഭീകരാക്രമണത്തെക്കുറിച്ചുള്ള സൂചന സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു. സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതു സംബന്ധിച്ച വീഡിയോ അപ് ലോഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. വീഡിയോയില്‍ ചാവേര്‍ ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചനയും ഉണ്ടായിരുന്നു. 33 സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോ ആയിരുന്നു അപ് ലോഡ് ചെയ്തിരുന്നത്. '313 എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സോമാലിയയിലെ സൈന്യം ആക്രമിക്കപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്. എന്നാല്‍, അത് പൊതുജനത്തിന് കാണാവുന്ന വിധത്തിലായിരുന്നില്ല. വീഡിയോയുടെ അനുബന്ധമായി ഭീഷണിയും ഉണ്ടായിരുന്നു. 'ഇന്‍ഷാ അള്ളാ... ഇത് തന്നെ കശ്മീരിലും' എന്നായിരുന്നു വീഡിയോയെ തുടര്‍ന്നുണ്ടായ സന്ദേശം. പ്രൈവറ്റ് വിര്‍ച്വല്‍ നെറ്റ് വര്‍ക് ഉപയോഗിച്ചാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ട്വിറ്റര്‍ ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.
രണ്ടുദിവസം മുമ്പ് ചേര്‍ന്ന സുരക്ഷായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എങ്ങനെയായിരിക്കും ആക്രമണം എന്ന് വ്യക്തമാക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് ഡമ്മി വീഡിയോയും തയ്യാറാക്കിയിരുന്നു.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സി ആര്‍ പി എഫ് വ്യാഴാഴ്ച എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. സൈനികരുടെ വാഹനവ്യൂഹത്തിന്റെ പാതയും നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനെയെല്ലാം മറികടന്നാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്റലിജന്‍സിന്റെ സുരക്ഷാവീഴ്ച കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയും ഒരുമിച്ച് കശ്മീര്‍ താഴ് വരയില്‍ ഒരു ആക്രമണം ലക്ഷ്യമിടുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി പറയപ്പെടുന്നു.
https://www.facebook.com/Malayalivartha