സൈനികർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അർപ്പിച്ചു

കശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അർപ്പിച്ചു. ജമ്മു കശ്‌മീർ ഡി.ജി.പി ദിൽബഗ് സിംഗിനും സി.ആർ.പി.എഫ് ക്യാമ്പിലെ മറ്റ് സൈനികർക്കുമൊപ്പം മരിച്ച ജവാൻമാരുടെ ശവമഞ്ചം ചുമക്കാൻ രാജ്‍നാഥ് സിംഗം ഉണ്ടായിരുന്നു. ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗും ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും നേരത്തേ ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു. പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സി.ആർ.പി.എഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്.
തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്. സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസും ഒരു കാറും പൂർണമായി തകർന്നു. ബസിൽ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾസ്ഥലത്താകെ ചിതറിത്തെറിച്ചു. ചാവേർ ആക്രമണമായിരുന്നെന്നും വഖാസ് എന്ന ആദിൽ അഹമ്മദ് ദറിനെയാണ് ചാവേർ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതെന്നും ജെയ്ഷെ വക്താവ് അറിയിച്ചു. പുൽവാമ ജില്ലയിലെ കാകപോറ സ്വദേശിയായ ആദിൽ അഹമ്മദ് ദർ കഴിഞ്ഞ വർഷമാണ് ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സിആര്‍പിഎഫ് ജവാന്മാരുടെ ആ സംഘം ജമ്മുവില്‍ നിന്നു പുറപ്പെട്ടത്. സാധാരണ ഇത്തരമൊരു വാഹനവ്യൂഹത്തില്‍ 1000 പേരെയാണ് ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇത്തവണ അത് 2547 ആയി. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ദേശീയപാത അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാല്‍ത്തന്നെ വഴിയില്‍ കാര്യമായ ട്രാഫിക് പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഇതാണ് ഇത്തവണ ജവാന്മാരുടെ എണ്ണം കൂടാന്‍ കാരണമായത്. ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. റോഡിലെ പ്രതിബന്ധങ്ങള്‍ മാറ്റാനും ഭീകരാക്രമണത്തെ പ്രതിരോധിക്കാനും പ്രത്യേക സംഘങ്ങള്‍ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. 3944 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്‌ഷെ ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. 1012 കിലോമീറ്റര്‍ ദൂരേക്കു വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു. ജമ്മു കശ്മീര്‍ നിയമസഭയ്ക്കു നേരെ 2001ലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിനു ശേഷം താഴ്‌വരയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം. അന്നു മൂന്നു ചാവേറുകളടക്കം 41 പേരാണു മരിച്ചത്.
2017 ഡിസംബര്‍ 31ന് ജെയ്‌ഷെ ഭീകരര്‍ ആക്രമിച്ച ലെത്‌പോറ കമാന്‍ഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.ഇന്നലെ ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്റെ അച്ഛന്‍ മരിച്ച് ഏതാണ്ട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ മരണം. അതേസമയം പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.സൈനീക വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കാബിനറ്റ് സമിതി യോഗം ചേരും. കാശ്മീര്‍ ഈക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടയാണെങ്കിലും ഇതിന്റെ ഉത്തരവാദിത്വം പാകിസ്ഥാന് തന്നെയാണെന്നത് പകല്‍പോലെ വ്യക്തമാണ്. പാക്സ്ഥാന്‍കരനായ മസൂദ് അസ്ഹര്‍ 1998 തുടങ്ങിയ ഈ ഭീകരസംഘടനയ്ക്ക് ഒരേ ഒരു ഉദ്ദേശമേ ഉള്ളൂ കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുക. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാതാവളത്തിനു നേരെയുള്ള ഭീകരാക്രമണം ആസൂത്രണം ചെയ്തതും ഇവര്‍തന്നെയാണ്. ലഷ്‌കറെ തയിബപോലെ തന്നെ പാകിസ്ഥാന്‍ ചട്ടുകമായി നിയന്ത്രിക്കുന്ന കാശ്മീരില്‍ ഭികരപ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്.
രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് കാശ്മീരിലെ പുല്‍വാമ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഒറ്റ ദിവസം കൊണ്ട് രാജ്യത്തിന് നഷ്ടപ്പെട്ടത് നാല്‍പ്പത്തിനാലിലേറെ ധീരജവാന്‍മാരെ. 2002ല്‍ ജമ്മുവിലെ കലുചക് സൈനിക കേന്ദ്രത്തില്‍ നിന്ന് 36 സൈനീകരെ നഷ്ട്രപ്പെട്ടതിന് ശേഷം 2008 ലെ മുംബൈ ആക്രമണത്തിനു ശേഷം ഇത്രവലിയ ആക്രമണം ഇന്ത്യകാണുന്നത് ഇപ്പോഴാണ്. നേരിടാന്‍ ഒരുങ്ങുന്നതിന് മുന്നേ തിരിച്ചടിച്ചിരിക്കുന്നു പാകിസ്ഥാന്‍ പിന്തുണയുള്ള സംഘടന.
https://www.facebook.com/Malayalivartha