സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

സിബിഡിടി ചെയര്‍മാനായിരുന്ന സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു. 180 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ്(ഇന്‍കം ടാക്സ് കേഡര്‍) ഓഫീസറാണു ചന്ദ്ര. സുശീല്‍ ചന്ദ്ര കമ്മീഷണറായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മൂന്ന് അംഗങ്ങളായി. സുനില്‍ അറോറയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
അശോക് ലവാസയാണു മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഓംപ്രകാശ് റാവത്ത് 2018 നവംബറില്‍ വിരമിച്ചതിനെത്തുടര്‍ന്നാണു സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റിരുന്നു. ഇതോടെ ഒരു കമ്മീഷണറുടെ ഒഴിവ് വന്നു. ഈ സ്ഥാനത്തേക്കാണു സുശീല്‍ ചന്ദ്ര എത്തിയിരിക്കുന്നത്. 2022 മേയില്‍ ഇദ്ദേഹം വിരമിക്കും.
https://www.facebook.com/Malayalivartha