ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടന ലക്ഷ്യം വയ്ക്കുന്നത് കാശ്മീരിനെ

ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. കശ്മീരിനെ അടര്‍ത്തിയെടുക്കലാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാകാന്‍ ശ്രമിക്കുന്ന ജയ്‌ഷെയുടെ ചോര ചിന്തിയ വഴികളിലൂടെ. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ ഇന്ത്യ പലകുറി ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നു സാധ്യമായില്ല. ഇക്കുറിയും ശക്തമായ എതിര്‍പ്പാണ് ഇന്ത്യയ്‌ക്കെതിരെ ചൈന ഉയര്‍ത്തുന്നത്. അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ തിരിഞ്ഞതോടെ പാക് സര്‍ക്കാരുമായി സംഘടനയ്ക്കു സ്വരച്ചേര്‍ച്ചയില്ലാതെയായി.2000 ത്തില്‍ 17 കാരന്‍ അഫാഖ് അഹമ്മദിനെ ചാവേറാക്കി ശ്രീനഗറില്‍ ആര്‍മിക്യാംപില്‍ 15 സൈനികരുടെ ജീവനെടുത്തതില്‍ തുടങ്ങുന്നു ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരപ്രസ്ഥാനത്തിന്് തുടക്കം സംഘടനയുടെ നേത്യത്വം മൗലാന മസൂദ് അസ്‌കര്‍ എന്ന് കൊടുംഭീകരന്‍. 1999ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ജലില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനു പാക് രഹസ്യാനേഷണ ഏജന്‍സികളെ ഐ എസ് ഐയുടെ പിന്തുണ കൂടിയായപ്പോള്‍ ആളും ആയുധവുമായി പ്രസ്ഥാനം തഴച്ചുവളര്‍ന്നു. പിന്നീടിങ്ങോട്ടു വിവിധ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ചാവേറാക്രമങ്ങളുടെ പരമ്പര. 2001ലെ പാര്‍ലമെന്റ് ആക്രമണം മാത്രം മതി ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരപ്രസ്ഥാനത്തില്‍റെ ഇന്ത്യ വിരുദ്ധ അളക്കാന്‍. 2016 പഠാന്‍കോട്ടില്‍ തുടര്‍ന്ന് ഉറിയില്‍ ഇന്ത്യന്‍ സൈനികരെ ഒളിയാക്രമണത്തില്‍ കൊന്നൊടുക്കി മസൂദ് അസ്ഹറിന്റ പ്രസ്ഥാനം.
ഫെബ്രുവരി14 ന് ജെയ്‌ഷെ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. ഒരു സ്‌കോര്‍പിയോ വാഹനം നിറയെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിടുകയായിരുന്നുഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിമുറുക്കിയതോടെ ജയ്‌ഷെ ദുര്‍ബലമായി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം മേഖലയിലാകെ ഭീകര സംഘടനകള്‍ക്ക് ഉണര്‍വ് പകരുന്നുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ മേല്‍ ആക്രമണത്തിനു കാത്തിരിക്കുന്നവരെ കരുത്തരാക്കുന്നു.
അമേരിക്കയുടെ അഫ്ഗാന്‍ നയം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. താലിബാനോട് സന്ധി ചെയ്ത അമേരിക്കന്‍ തീരുമാനമാണ് തനിക്ക് പ്രചോദനമായതെന്ന് പുല്‍വാമ ആക്രമണത്തിലെ ചാവേറും അവകാശപ്പെട്ടു. ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ ആവശ്യത്തിന് രാജ്യാന്തര പിന്തുണ കിട്ടുക എളുപ്പമല്ല ഇപ്പോള്‍. അതേസമയംതാലിബാന്റെ വിജയമാണ് ജയ്‌ഷെ മൊഹമ്മദെന്ന ഭീകരപ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് പുല്‍വാമ ആക്രമണത്തിന് തൊട്ടുമുമ്പ് ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ വിഡീയോ സന്ദേശത്തില്‍ പറഞ്ഞത്. അതായത് അമേരിക്ക എന്ന വന്‍ശക്തി താലിബാന് മുന്നില്‍ തോറ്റു പിന്‍മാറുന്നു എന്നാണ് ഭീകരപ്രസ്ഥാനങ്ങളുടെ വിലയിരുത്തല്‍.
ഡോണള്‍ഡ് ട്രംപിന്റെ സംരക്ഷണവാദത്തിന്റെയും ചൈനയുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെയും വിലയാണ് പുല്‍വാമയില്‍ ഇന്ത്യ നല്‍കിയത്. വന്‍ശക്തികളുടെ രാജ്യാന്തര നയങ്ങളിലെ അവധാനതയില്ലായ്മയ്ക്ക് പലപ്പോഴും വലിയ വില നല്‍കേണ്ടി വന്ന ചരിത്രമാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്‍മാറ്റമാണ് അല്‍ ഖായിദ എന്ന ഭീകരപ്രസ്ഥാനത്തിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുപോലും കാരണമായത് ജിഹാദിസമാണെന്ന് പ്രചരിപ്പിച്ചു അല്‍ഖായിദ.
ഇറാഖില്‍ നിന്ന് പിന്‍മാറാനുള്ള ബറാക് ഒബാമയുടെ തീരുമാനം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കരുത്തരാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ട്രംപ് നയം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറാന്‍ ഭീകരര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങളുടെയത്ര താല്‍പര്യമില്ലാത്ത ട്രംപ് സര്‍ക്കാര്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന കാര്യത്തില്‍ എത്ര കണ്ട് മുന്‍കയ്യെടുക്കുമെന്ന് കണ്ടറിയണം. അതേസമയം ചൈനയുടെ നിര്‍ലോഭമായ പിന്തുണ പിന്തുണ പാക്കിസ്ഥാന് കരുത്താണ്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തോട് സഹകരിക്കില്ല എന്ന ചൈനീസ് നിലപാട് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
റഷ്യ പാക്കിസ്ഥാന്‍ ബന്ധവും മുമ്പത്തേതിനെക്കാള്‍ ഊഷ്മളമാണിപ്പോള്‍. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണ അതേപടി ആവര്‍ത്തിക്കാന്‍ ഇടയുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോളുള്ളത്. പ്രസ്ഥാവനകള്‍ക്കപ്പുറമുള്ള പിന്തുണ അയല്‍ക്കാരില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത വിദൂരമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha