എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നതായി കേന്ദ്രത്തിന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമെതിരെ ഭീഷണികളും ആക്രമണങ്ങളും വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ കശ്മീരികളെ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും അതത് സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. പല സ്ഥലങ്ങളിലും കശ്മീരികളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നുണ്ട്. കശ്മീരികളുടെ വാണിജ്യസ്ഥാപനങ്ങളും തെരുവുകച്ചവട കേന്ദ്രങ്ങളും നശിപ്പിക്കുകയും വീടുകള്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള കശ്മീരികളൈ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സംഘ് പരിവാര്‍ സംഘടനകള്‍ അന്ത്യശാസനം നല്‍കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























