പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ സമ്മർദ്ദമേറുന്നു. പുൽവാമയിലെ ചോരയ്ക്ക് കണക്ക് ചോദിക്കാതിരിക്കാൻ നമുക്കാവില്ല ..

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സർവ്വ സജ്ജം ..ജവാന്മാരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍..പാകിസ്താന്റെ നെഞ്ചിലേക്ക് ശക്തമായ ഒരു മിന്നലാക്രമണം ഏതുനിമിഷവും ഉണ്ടാകാം എന്ന തയ്യാറെടുപ്പിലാണ് നമ്മുടെ സൈന്യം . അവധിയിൽ പോയ ജവാന്മാർ തിരിച്ചെത്തിക്കഴിഞ്ഞു. പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ
കടുത്ത സമ്മർദ്ദമുണ്ട്
കഴിഞ്ഞ ദിവസം പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ കരുത്ത് കാട്ടി വ്യോമ സേന യുദ്ധപരിശീനം നടക്കുകയുണ്ടായി. ഏത് സാഹചര്യത്തേയും നേരിടാന്‍ വ്യോമ സേന തയ്യാറാണ് എന്നതിന്റെ തുറന്ന പ്രഖ്യാപനം കൂടെയാണ് ഈ യുദ്ധപരിശീലന പ്രകടനം.
2016 ൽ ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത് ശക്തം,ആയ സർജിക്കൽ സ്‌ട്രൈക്കിലൂടെ ആയിരുന്നു . അര്‍ധരാത്രി പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി. ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. വാഹനങ്ങളും ആയുധപ്പുരകളും തകര്‍ത്തു. 45 ഭീകരരെ ആണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയത്. ഉറിയിലെ സൈനിക ക്യാംപിന് നേരെ നടന്ന പാക് ആക്രമണത്തില്‍ നമ്മുടെ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്
തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ അതിർത്തിയിലും കശ്മീരിനുള്ളിലും സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം പൂർണ്ണസ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. അതെ സമയം കശ്മീരിൽ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ഇന്ത്യ ആദ്യ പരിഗണന നൽകുന്നത്. കശ്മീരി യുവാക്കൾക്കിടയിൽ മതമൗലിക വാദം എത്ര ആഴത്തിൽ പടരുന്നു എന്ന സൂചന അദിൽ അഹമ്മദ് ധർ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേർ ആക്രമണം വ്യക്തമാക്കുന്നുണ്ട് . ഒപ്പം പാകിസ്ഥാൻ നിഴൽ യുദ്ധം ശക്തമാക്കുന്നതിന്‍റെ സൂചനയും കാണാം. രാജ്യത്ത് ഭീകരവാദം ശക്തമാകുമ്പോൾ സർക്കാരിന് വെറുതേയിരിക്കാനാകില്ല. വളരെ ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് സർക്കാരിനറിയാം. അതുകൊണ്ട് തന്നെ പാക് സൈന്യത്തിന് അവരുടെ മണ്ണിൽ സമാന തിരിച്ചടി നല്കുക എന്നത് സർക്കാരിന് നിലനിൽപ്പിന്റെ പ്രശനം കൂടിയാണ്
കരസേനയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ സേനകളേയും ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഇത്തവണ തിരിച്ച് ആക്രമണം നടത്തുക. അതും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം . ഇത് മിന്നലാക്രമണത്തിന് സമാനമായ ആക്രമണം തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യ കൈമാറും.പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചു ജെയെ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയിൽ നിന്നും ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്‍റെ തെളിവും ആണ് ഇന്ത്യ കൈമാറുന്നത്
സൈന്യത്തിന്‍റെയും ഒരു രാജ്യത്തിന്‍റെ മുഴുവനും ആത്മവിശ്വാസവും തകരാതെ കാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് . സത്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയം പാളിയത് അടിവരയിടുന്നതുകൂടിയാണ് പുല്‍വാമ ഭീകരാക്രമണം... ചെറിയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയത് ആണ് ഇപ്പോൾ തിരിച്ചടിയായത് .പുല്‍വാമ ഭീകരാക്രമണത്തിന് ഒരു കാരണം സുരക്ഷാ വീഴ്ച്ച തന്നെ ആണെന്നതിൽ സംശയമില്ല. .
2017 നവംബറില്‍ മസൂദ് അസഹറിന്‍റെ അനവന്തിരവന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുമെന്ന് അന്ന് അസഹര്‍ പ്രഖ്യാപിച്ചിരുന്നു. പകരം വീട്ടാനായി താലിബാന്‍ ഭീകരരുടെ പരിശീലകനെ ഇന്ത്യയിലേയ്ക്ക് അയച്ചതിനെക്കുറിച്ച് വാര്‍ത്തകളുമുണ്ടായിരുന്നു. കശ്മീരില്‍ യുവാക്കള്‍ കൂടുതലായി ഭീകരവാദത്തിലേയ്ക്ക് തിരിയുന്നുവെന്ന് കരസേന തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതൊന്നും വേണ്ട ഗൗരവത്തോടെ എടുത്തില്ല. യുവാക്കള്‍ വഴി തെറ്റുന്നത് കൃത്യമായി നിരീക്ഷിക്കാനും കഴിഞ്ഞില്ല. ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണത്തിലും മറ്റുമായി 2015 ജനുവരി 1 മുതല്‍ കഴിഞ്ഞ നവംബര്‍ 30വരെ ജീവന്‍ നഷ്ടമായത് 231 അര്‍ധസൈനികര്‍ക്കാണ്.
മാറിയ ലോകസാഹചര്യങ്ങളില്‍ പാക്കിസ്ഥാനെതിരെ നീങ്ങുന്നതിന് ഇന്ത്യയ്ക്കു മുന്നില്‍ ഒരുപാട് പരിമിതികളുണ്ട്. എന്നാല്‍ എന്തെങ്കിലും ഒന്ന് ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സമ്മര്‍ദ സാഹചര്യവും മോദിക്കുമുന്നിലുണ്ട്. എന്തായാലും ശക്തമായ ഒരു തിരിച്ചടി തന്നെ ഉണ്ടാകുമെന്നുറപ്പ്. അതിനായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുമുണ്ട്. സുരക്ഷാ കാരണങ്ങളാൽ വിശദംശങ്ങൾ സൈനിക നേതൃത്വം പുറത്തുവിടുന്നില്ലെന്നു മാത്രം
https://www.facebook.com/Malayalivartha