വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ സംഘം സഞ്ചരിച്ച പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു, എട്ടോളം പേര്‍ക്ക് പരിക്ക്

ബീഹാറില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി സിവാനില്‍ ട്രക്കും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയവരാണ് പിക്കപ്പിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha