പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ; ജെയ്‌ഷെയുടെ ഭീകരവാദത്തിന്റെ മുഖം ഇങ്ങനെ

കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് ജെയ്‌ഷെ മൊഹമ്മദിന്റെ ഉന്നത നേതാക്കളെ ഇല്ലാതാക്കിയതോടെ ജെയ്‌ഷെ മൊഹമ്മദിനെ തുടച്ചു നീക്കിയതായാണ് സുരക്ഷാ സേന വിശ്വസിച്ചിരുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തെ ഇടയ്ക്കിടെ വഷളാക്കുവാന്‍ ഇടയാക്കിയിരുന്നത് എന്നും ജെയ്‌ഷെ മൊഹമ്മദിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തില്‍ , ഇക്കഴിഞ്ഞ ഫെബ്രുവരി 14 നു , 40 സി ആര്‍ പി എഫ് സൈനികര്‍ ക്കു ജീവാപായം വരുത്തിയ ആക്രമണത്തോടെ വീണ്ടും അവര്‍ക്കു ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞിരിയ്ക്കുന്നു .
ജെയ്‌ഷെ മൊഹമ്മദിന്റെ സ്ഥാപകനായ മൗലാനാ മസൂദ് അസറിനെ മറ്റുള്ളവരുടെ കണ്ണില്‍ നിന്നും വേര്‍തിരിച്ചു സൂക്ഷിയ്ക്കുന്നത് പാകിസ്താനാണെന്നും അതിനു ചൈനയുടെ പിന്തുണ ഉണ്ടെന്നും ഉള്ളത് പരസ്യമായ രഹസ്യമാണ് . 2001ലെ പാര്‍ലമെന്റ് ആക്രമണം,2016 ലെ പത്താന്‍ ്‌കോട് എയര്‍ബേസ് ആക്രമണം, 2016 സെപ്റ്റംബറില്‍ നടന്ന ഉറി ആക്രമണം എന്നിവ എല്ലാം മസൂദ് അസറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടന്നത് . അടുത്തിടെ നടന്ന എല്ലാ ആക്രമണങ്ങളിലും ജെയ്‌ഷെയുടെ കൈ ഉണ്ടെന്നു സംശയിയ്ക്കത്തക്കതായ കാരണങ്ങള്‍ ഉണ്ട് .
അഫ്ഘാനിസ്ഥാനില്‍ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന താലിബാന്‍ തീവ്രവാദികള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വന്ന സമയത്താണ് ഇപ്പോഴത്തെ ആക്രമണം എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. ജെയ്‌ഷെയ്ക്കു അഫ്ഘാന്‍ താലിബാനുമായി അടുത്ത ബന്ധമാണുള്ളത് . വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ സമാധാനം അന്വേഷിച്ചു ചര്‍ച്ചകള്‍ക്കായി മുന്നിട്ട് ഇറങ്ങിയ മദ്ധ്യസ്ഥര്‍ക്ക് നല്‍കിയ വ്യക്തമായ സന്ദേശമാണ് സി ആര്‍ പി എഫ് സൈനികര്‍ക്കു നേരെ നടന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത് .
ഹിസ്ബുള്‍ മുജാഹിദീന്‍ , ലഷ്‌കര്‍ ഇ തയ്ബ എന്നിവ കഴിഞ്ഞാല്‍ ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ ഏറ്റവും പ്രബലമായ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ് എന്നാണ് സുരക്ഷാ സേന പറയുന്നത് . എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താഴ്വരയില്‍ നടന്ന മിക്കവാറും എല്ലാ ആക്രമങ്ങളുടെയും പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് മാത്രമായിരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംഘടനയുടെ 40ഓളം അംഗങ്ങളും ഉന്നത കമാന്‍ഡര്‍മാരും സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടിട്ടും അവരുടെ ആക്രമണ വീര്യത്തിനു ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണം തെളിയിയ്ക്കുന്നത് .
കാശ്മീര്‍ പോലീസിന്റെ പക്കലുള്ള രേഖകള്‍ കാണിയ്ക്കുന്നത് താഴ്വരയില്‍ ജെയ്‌ഷെ മൊഹമ്മദിന്റെ 56 തീവ്രവാദികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് . അവരില്‍ 23 പേര്‍ തദ്ദേശീയരും 33 പേര്‍ പാകിസ്ഥാനികളുമാണെന്നാണ് പോലീസ് പറയുന്നത് .ഇവരിലെ 21 പേര്‍ ഉത്തര കശ്മീരിന്റെ വിവിധ ജില്ലകളിലാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതത്രേ . ഈ 21 പേരില്‍ 19 പേരും വിദേശികളാണ് . തെക്കന്‍ കാശ്മീരില്‍ 35 ജെയ്‌ഷെ ഭീകരവാദികളാണുള്ളത് .അവരില്‍ 21 പേരും തദ്ദേശീയരാണ് . എന്നാല്‍ മധ്യ കാശ്മീര്‍ ജില്ലയില്‍ ജെയ്‌ഷെയ്ക്കു വലിയ സ്വാധീനം ഇല്ലെന്നാണ്്് കണക്കുകൂട്ടുന്നത.
കഴിഞ്ഞ വര്‍ഷത്തെ ഇന്റലിജന്‍സ് റിപ്പോട്ടു വിലയിരുത്തുന്നത, ലഷ്്്കര്‍ തീവ്രവാദികള്‍ക്കും അവരുടെ നേതാക്കക്കള്‍ക്കും എതിരെയുള്ള അന്താരാഷ്ട്രനിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്നാവണം ജെയ്‌ഷെ, ഭീകരാക്രമണത്തിന്റെ മുന്‍ നിരയിലേക്ക് വരുന്നതെന്നാണ. ഇപ്പോള്‍ നടത്തിയത് പോലുള്ള ആക്രമണം സുരക്ഷാ സേനയെ പിന്‍വലിയാന്‍ ഇടയാക്കുമെന്നും മറ്റു ഭീകര സംഘടനകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിയ്ക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കരുതിയുള്ളതാവാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha

























