പ്രയാഗിൽ മുങ്ങികുളിച്ച് മോദി ; കുംഭമേളയോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ പ്രയാഗിൽ രുദ്രാക്ഷമാലകളണിഞ്ഞ് അരയറ്റം വെള്ളത്തിൽ മുങ്ങി നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാർത്ഥിച്ചത് എന്തായിരുന്നു?

കുംഭമേളയോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ പ്രയാഗിൽ രുദ്രാക്ഷമാലകളണിഞ്ഞ് അരയറ്റം വെള്ളത്തിൽ മുങ്ങി നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാർത്ഥിച്ചത് എന്തായിരുന്നു? സി ആർ പി എഫ് ജവാൻമാരുടെ റിസ്ക് അലവൻസ് കൂട്ടിയും ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന് സമർപ്പിച്ചും പ്രധാനമന്ത്രി തയ്യാറെടുത്തത് സാക്ഷാൽ ഉഗ്രരൂപിണിയായ ദേവിയുടെ ദിനമായ ചൊവ്വാഴ്ച പുലർച്ചെ തന്റെ മനസിനേറ്റ പോറലിൽ മരുന്ന് പുരട്ടാനാണ്.
കാർഗിൽ താരം ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ മിറാഷ് 2000 ഉപയോഗിച്ചാണ് മോദി തന്റെ കലി തീർത്തത്. പാകിസ്ഥാനും അമേരിക്കക്കും ഇല്ലാത്ത യുദ്ധവിമാനമാണ് മിറാഷ്. ഇവയ്ക്ക് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹര ശേഷിയുണ്ട്. യന്ത്രകാക്ക എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വ്യോമസേനയുടെ ഓമന പേര് വജ്രായുധം എന്നും.
പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ രാജ്യത്തിന്റെ ആവശ്യമായിരുന്നു തിരിച്ചടി. 2016 ൽ ഉറി ഭീകരാക്രമണത്തിനു ശേഷം പാക് അധീന കാശ്മീരിൽ ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരുന്നു. ഇപ്പോൾ പുൽവാമയിൽ ഭീകരർ ഇന്ത്യയെ തോൽപ്പിച്ച 12-ാം ദിവസം ഇന്ത്യ തിരിച്ചടിച്ചു.
ഇത്തവണ പ്രധാനമന്ത്രി നേരിട്ടാണ് ഓപ്പറേഷൻ നടത്തിയത്. പ്രധാനമന്ത്രിക്കൊപ്പം അജിത് ദോവലും ഉണ്ടായിരുന്നു. പുൽവാമക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്‌ജീകരണങ്ങൾ ഉണ്ടെന്നാണ് പ്രധാനമന്ത്രി ആരാഞ്ഞത്. അതിന് പിന്നാലെയാണ് തിരിച്ചടി നൽകിയത്. അംബാലയിൽ നിന്നുയർന്ന യുദ്ധ വിമാനങ്ങൾ ബാലാ കേട്ടിലെ ഭീകര താവളത്തിലെത്തി ബോംബിട്ട് മടങ്ങിയത് വെളുപ്പിന് മൂന്നിനെന്ന് പിന്നീട് വിദേശകാര്യ സെക്രട്ടറി തന്നെ സ്ഥിതീകരിച്ചു.
പുൽവാമയുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നതിൽ ഇന്ത്യയാകമാനം അസ്വസ്ഥതയുണ്ടായിരുന്നു. തിരിച്ചടിക്കും എന്ന പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വായ്ത്താരിയെ രാജ്യം തള്ളി പറയുന്ന സാഹചര്യമുണ്ടായി. അപ്പോഴും രാജ്യം കാത്തിരുന്നു. അവർക്കു മോദിയെ അറിയാം . അതായിരുന്നു കാത്തിരിപ്പിന്റെ അർത്ഥം.
ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകർന്നത്. ചാവേറുകൾ കൂടുതൽ ഭീകരാക്രമണത്തിന് പദധതിയിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. രാജ്യത്തിന്റേത് സൈനികനീക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. 1971 ന് ശേഷം നടക്കുന്ന ആദ്യ ആക്രമണം. 12 വിമാനങ്ങളുമായി ഇന്ത്യ നടത്തിയ അശ്വമേധം. 300 ഓളം ഭീകരരാണ് മരിച്ചത്. അതേ സമയം ഇതിനെ നിസാരവതികരിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. മിന്നലാക്രമണം ഇത്രയും വഷളാണെങ്കിൽ യഥാർത്ഥ സംഭവം വന്നാൽ എന്താവും ?
സർവകക്ഷിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തു. എ കെ ആന്റണിയെ പോലൊരു മുൻ പ്രതിരോധ മന്ത്രി വ്യോമസേനയെ അഭിനന്ദിച്ചപ്പോൾ യഥാർത്ഥത്തിൽ അത് നരേന്ദ്രമോദിക്ക് ലഭിച്ച അഭിനന്ദനം തന്നെയായിരുന്നു. ഭൂമി ദേവിയുടെ ദിനത്തിൽ നടത്തിയ ഭൂവേട്ട.
ഇനിയും പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി ലംഘിച്ചാൽ പ്രത്യാക്രമണമുണ്ടാകുമെന്ന വ്യക്തമായ സൂചനയും നരേന്ദ്ര മോദി നൽകി കഴിഞ്ഞു. സുഹ്യത്ത് രാജ്യങ്ങളെ ഇക്കാര്യങ്ങൾ അറിയിക്കാനും മോദി തീരുമാനിച്ചിട്ടുണ്ട്. മുമ്പും അമേരിക്ക പാകിസ്ഥാന്റെ അതിർത്തി ലംഘിച്ചിട്ടുണ്ട്. ഇതേ തന്ത്രം തന്നെയാണ് ഇന്ത്യയും പ്രയോഗിക്കുന്നത്. കരുതൽ ആക്രമണം എന്ന ഇന്ത്യയുടെ ശബ്ദം അതാണ് സൂചിപ്പിക്കുന്നത് .
മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. മോദിയുടെ കൈയിൽ വീണ്ടും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha























