Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആഡംബര ഗർത്തങ്ങൾ കുഴിച്ച് അതിനുള്ളിൽ സുരക്ഷിതരായി ഒളിച്ചിരുന്ന തീവ്രവാദികളെ ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞു; പാക്കിസ്ഥാനെ വട്ടം കറക്കിയ യുദ്ധതന്ത്രം ഇതായിരുന്നു... 

26 FEBRUARY 2019 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പാക്കിസ്ഥാന്റെ വ്യോമമേഖലയിലേക്ക് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കടന്നുകയറുന്നത് 1971-നു ശേഷം ഇതാദ്യം. ഇതിനു മുന്‍പ് 1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്കെത്തിയത്. അതിനു ശേഷം 1999ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യന്‍ സേന തയാറായിരുന്നില്ല. പാക് അതിര്‍ത്തിക്കപ്പുറം ഏതാണ്ട് 50 മൈല്‍ ദൂരം വരെ കടന്നെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ടില്‍ ജയ്‌ഷെ ഭീകര പരിശീലന ക്യാമ്പ് തകര്‍ത്തത്.    2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കാൾ പലമടങ്ങ് കരുത്തുള്ളതാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0'ന് ഇക്കുറി ഇന്ത്യ തിരഞ്ഞെടുത്തത്. 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ മൂന്ന് ഇടങ്ങളിലുമായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചു. അതേസമയം ജയ്ഷ് ഭീകരകേന്ദ്രങ്ങളില്‍ ലേസര്‍ ഗൈഡഡ് ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.   കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏകദേശം 300 ന് അടുത്ത് വരുമെന്നാണു വിവരം. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉറിക്കു മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായതുപോലെ ഏതു നിമിഷവും ഇന്ത്യയുടെ മറുപടി ഉണ്ടാകുമെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു. പാക്ക് സേന ഇത്രയും ജാഗ്രത പാലിച്ചിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാനിലേക്കു പറന്നു. ലക്ഷ്യം നടപ്പാക്കുകയും ചെയ്തു. പാക്ക് വ്യോമസേനയുടെ കണ്ണുവെട്ടിച്ച് അവരുടെ മണ്ണിലെത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് വ്യോമസേന കുതിച്ചെത്തി ആക്രമിച്ചത്.   ഭൂമിക്കടിയിലെ ഗർത്തങ്ങൾ അതും ആഡംബര ഗർത്തങ്ങൾ കുഴിച്ച് അതിനുള്ളിൽ സുരക്ഷിതരായി ഒളിച്ചിരുന്ന തീവ്രവാദികളെയാണ് ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത്. ശത്രുപാളയത്തില്‍ കൃത്യമായി പ്രഹരം ഏല്‍പ്പിക്കാനുള്ള മികവാണ് നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിനായി ഇന്ത്യൻ വ്യോമസേന മിറാഷ് 2000 വിമാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കാരണം. എതിരാളികള്‍ക്കു അണുവിട പോലും സംശയം തോന്നാതിരിക്കാൻ അഞ്ചു വ്യോമതാവളങ്ങളില്‍ നിന്നാണ് മിറാഷ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.   വെറും 21 മിനിറ്റിനുള്ളില്‍ നിയന്ത്രണരേഖ കടന്ന് കനത്ത പ്രഹരം ഏല്‍പ്പിച്ച് വിമാനങ്ങള്‍ മടങ്ങിയെത്തി. അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള 12 മിറാഷ് 2000 വിഭാഗത്തിലെ പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. വേഗതയ്ക്കൊപ്പം കൃത്യതയുടെ മികവാണ് ഈ വിമാനത്തെ ആകാശത്തെ മികച്ച പോരാളിയാക്കുന്നത്. 10 മിനിറ്റിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ ആകാശത്തെത്താൻ മിറാഷിനാകും.   14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനം ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് ‘വജ്ര’ എന്നാണ്.   അതേസമയം ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബാലാകോട്ടിലെ ഏറ്റവും വലിയ ജയ്‌ഷെ ക്യാംപിലാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത   ആക്രമണത്തിന്  തയ്യാറായ ചാവേറുകളുടെ സംഘമുൾപ്പെടുന്ന ബാലകോട്ട് തന്നെയാണ് സൈന്യം ആക്രമിച്ചത്. പാക്കിസ്ഥാനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ലന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. മിന്നലാക്രണത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിലെ ആർക്കും തിരിച്ചടിയിൽ പരുക്കുകളില്ലന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.    ജെയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഘൗരി എന്ന് അറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കുന്നത്. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്ക് പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (6 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (44 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends