Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും പാകിസ്താനും ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. 1947 ,1965 ,1971 ,1999 എന്നീ വർഷങ്ങളിലായിരുന്നു ഈ യുദ്ധങ്ങൾ

26 FEBRUARY 2019 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും പാകിസ്താനും ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. 1947 ,1965 ,1971 ,1999 എന്നീ വർഷങ്ങളിലായിരുന്നു ഈ യുദ്ധങ്ങൾ കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചെറുതും വലുതുമായ അതിർത്തി തർക്കങ്ങളും സൈനിക വിന്യാസങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുമുണ്ട്.

ഇന്ത്യയും പാകിസ്താനും സ്വതന്ത്രരായത് ഒരുമിച്ചാണ്. അതേ വര്‍ഷം തന്നെ രണ്ട് രാജ്യങ്ങളും പരസ്പരം യുദ്ധം ചെയ്തു. കശ്മീരിന്റെ പേരിലായിരുന്നു ആദ്യത്തെ യുദ്ധം. അങ്ങനെയാണ് നിയന്ത്രണ രേഖയും പാക് അധീന കശ്മീരും നിലവില്‍ വരുന്നത്

പിന്നീട് ഏതാണ്ട് 18 വര്‍ഷത്തോളം വലിയ പ്രശ്ങ്ങളൊന്നും ഇല്ലായിരുന്നു . എന്നാല്‍ 1965 ല്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് പേരിട്ട് നടത്തിയ പാകിസ്താന്‍ നുഴഞ്ഞ് കയറ്റമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. തന്ത്ര പ്രധാനമായ അഖ്നൂർ പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യത്തെ തോൽപ്പിക്കാമെന്ന കണക്കുകൂട്ടലിൽ അതിക്രമിച്ചു കയറിയ പാക് സൈന്യത്തിന് പക്ഷെ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

ഈ യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ടാങ്ക് യുദ്ധത്തിന് വഴിതെളിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികള്‍ തിരിച്ചു പിടിച്ചതിനു പിന്നാലെ പാകിസ്ഥാനിലെ ലാഹോര്‍ വരെ കീഴടക്കി.ലഹോറിലേക്ക് ഇന്ത്യന്‍ സൈന്യം ഏറെ മുന്നേറിയെങ്കിലും യു എൻ ഇടപെടലുകളെ തുടർന്ന് യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായി. 17 ദിവസം നീണ്ടു നിന്ന യുദ്ധം അങ്ങനെ അവസാനിച്ചു .

1966 ജനുവരി 10ന്, 1965ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാനക്കരാറില്‍ ഇരു രാജ്യങ്ങളും താഷ്‌കന്റില്‍ വച്ച് ഒപ്പുവച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാകിസ്താന്‍ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍ മധ്യസ്ഥനായി.

ഐക്യരാഷ്ട്ര സഭ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും കാശ്മീരില്‍ 1949ലെ വെടിനിറുത്തല്‍ രേഖയിലേക്ക് പിന്മാറാനും ഇന്ത്യയും പാകിസ്ഥാനും നിര്‍ബന്ധിതരായി.

പക്ഷെ പിടിച്ചെടുത്ത 1920 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ഇന്ത്യക്ക് തിരികെ കൊടുക്കേണ്ടി വന്നത് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ത്തു എങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വഴങ്ങുകയായിരുന്നു.
1965ലെ യുദ്ധം ഇന്ത്യയ്ക്കുനല്‍കിയ പ്രധാന പാഠം കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടരുത്തരുത് എന്നതായിരുന്നു .

നേരിട്ടുള്ള ആക്രമണത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാകിസ്ഥാൻ അതോടെയാണ് ഇന്ത്യക്കെതിരെ തീവ്രവാദത്തെ കൂട്ടുപിടിക്കാൻ ആരംഭിച്ചത്

1971 ലെ ഇന്ത്യ-പാക് യുദ്ധം ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധമായിരുന്നു. അതുവരെ കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യ മാറ്റി. അന്ന് പാകിസ്താന്‍ തോറ്റോടി.

പാക്കിസ്ഥാനില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനുമായി രണ്ട് സംസ്‌ക്കാരത്തോടുകൂടിയ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തികമായി ഏറ്റവും സമ്പന്നമായിരുന്നു ഇന്നത്തെ ബംഗ്ലാദേശായ കിഴക്കന്‍ പാക്കിസ്ഥാന്‍.

പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍, കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ഉറുദുഭാഷ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമവും ചണവും ഗോതമ്പും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേക്ക് കടത്തി തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന ചിന്തയും കിഴക്കന്‍ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നു. അതിനിടെ 1971 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാക്കിസ്ഥാന്‍കാരനായ മുജീബ് റഹ്മാന് ഭൂരിപക്ഷം ലഭിച്ചു. ഇതിനെ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ എതിര്‍ത്തു. പ്രതിഷേധം ശക്തമാകുന്തോറും അടിച്ചമര്‍ത്തലും ശക്തമായി തുടര്‍ന്നു.

ഇതിനിടെ ‘മുക്തിവാഹിനി’ എന്ന സംഘടന കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രക്ഷോഭകരോടൊപ്പം ചേര്‍ന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പട്ടാള നടപടി ഉണ്ടായി. ആയിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം രാജ്യം വിട്ടോടി.ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥിപ്രവാഹം ശക്തമായി .

പാക്കിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്ന അമേരിക്കയോടും ചൈനയോടും ഇതര രാജ്യങ്ങളോടും പ്രധാനമന്ത്രി ഇന്ദിരഗാന്ധി പ്രത്യേക ദൂതന്‍ മുഖേന ഈ വിഷയം അറിയിച്ചു. പക്ഷേ അവര്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.

ചൈനയും അമേരിക്കയും വേണ്ടിവന്നാല്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു പാക്കിസ്ഥാൻ കരുതിയത് . ആ വിശ്വാസത്തോടെ ഡിസംബര്‍ മൂന്നിന് അര്‍ദ്ധരാത്രിയോടെ അന്‍പതോളം പാക്ക് വിമാനങ്ങള്‍ പഞ്ചാബിലും ജമ്മുകശ്മീരിലും മറ്റുമായി ഇന്ത്യയിലെ 11 വിമാനത്താവളങ്ങള്‍ ആക്രമിച്ചു. ഇതോടെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു.

ഡിസംബര്‍ നാലിന് ഇന്ത്യയുടെ വായുസേന കിഴക്കന്‍ പാകിസ്ഥാനിലെ വിമാനത്താവളങ്ങളും പട്ടാള ക്യാമ്പുകളും ഒന്നടങ്കം ആക്രമിച്ചു.93,000 പാക്ക് പട്ടാളക്കാര്‍ മേജര്‍ അറോറക്ക് മുമ്പില്‍ കീഴടങ്ങി. അതോടെ യുദ്ധത്തില്‍ ഇന്ത്യ പൂര്‍ണ്ണ വിജയം നേടുകയും ചെയതു

1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഷിംല കരാർ ഒപ്പുവെച്ചു . ഇതനുസരിച്ചു ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചു . ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി മാറി .

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്താന്‍ ഭൂമി ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയിരുന്നു. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഒരു സമ്മാനമായി ഇന്ത്യ തിരിച്ച് കൊടുത്തു.

1999 ലായിരുന്നു കാർഗിൽ യുദ്ധം . ഇതും തുടങ്ങി വെച്ചത് പാകിസ്ഥാൻ ആയിരുന്നു. ജയിച്ചത് ഇന്ത്യയും . കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്.

വിഘടനവാദികള്‍ ഇടക്കിടെ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നായിരുന്നു ആദ്യമൊക്കെ സൈന്യം കരുതിയിരുന്നത്. അതിനാൽ,വസങ്ങള്‍ക്കകം ഇത് പരാജയപ്പെടുത്താമെന്ന് കരുതി. എന്നാല്‍ നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളില്‍ പാക് സൈന്യം സമാനനീക്കങ്ങള്‍ നടത്തുന്നതായി സൈന്യം കണ്ടെത്തി.

ലോകത്തിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക് നീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്തു പാക് സൈന്യം അധിനിവേശം നടത്തി. കൊടും തണുപ്പ് കാലത്ത് സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന തക്കം മുതലാക്കിയാണ് പാകിസ്ഥാൻ സൈന്യം അതിർത്തി കടന്നത്. 1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ തന്നെ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് വിവരം
1999 ജൂലൈ മൂന്നിനാണ് ടൈഗര്‍ ഹില്‍ പിടിച്ചടക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട കരസേനയുടേയും വ്യോമസേനയുടേയും സംയുക്തനീക്കം രണ്ട് മാസത്തിലധികം നീണ്ടു . പോരാട്ടത്തിനൊടുവില്‍ യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 2016ൽ അർധ രാത്രി ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം കുപ്വാരയ്ക്കും പൂഞ്ച് സെക്ടറിനും സമീപമായിരുന്നു അന്ന് ആക്രമണം. 45 പേരാണ് കൊല്ലപ്പെട്ടത്.

2016ലെക്കാൾ വലിയ ആക്രമണമാണ് ഇക്കുറി ഇന്ത്യ നടത്തിയിരിക്കുന്നത്. പുൽവാമ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ മുന്നിൽ കണ്ടിരുന്നു. ചെറുത്ത് നിൽപ്പിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നൽകിയത്.
നിരന്തരം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ ബാലക്കോട്ടെ എന്ന ഏറ്റവും വലിയ ഭീകരക്യാമ്പ് തകർക്കാൻ ഇന്ത്യയ്ക്കായി

കാർഗിൽ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ആക്രമണത്തിനായി മിറാഷ് 2000 പോർ വിമാനങ്ങൾ ഉപയോഗിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (6 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (44 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends