അതിർത്തിയിൽ പ്രശ്നം രൂക്ഷമായപ്പോൾ ഉള്ളിൽ പ്രണയത്തിന്റെ തീരാ കനലായി ഇന്ത്യൻ വരനും പാകിസ്ഥാനി വധുവും; സംഘര്‍ഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു

അതിര്‍ത്തി ഗ്രാമമായ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഖെജാദ് കാ പാര് സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാന്‍കാരിയായ ചഗന്‍ കന്‍വാര്‍ എന്ന യുവതിയും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗന്‍ കന്‍വാര്‍.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം ശക്തിപ്രാപിച്ചതോടെ കല്യാണം നടത്താനാവാതെ നട്ടംതിരിയുകയാണ് മഹേന്ദ്ര സിംഗ്. കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിനായി പാക്കിസ്ഥാനിലേക്കുപോകാന് താര് എക്സ്പ്രസില്‍ മഹേന്ദ്ര സിംഗിന്റെ കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ബന്ധുക്കളെ എല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു. ഇനി സംഘര്‍ഷങ്ങളെല്ലാം അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്ന് മഹേന്ദ്ര സിംഗ് പ്രത്യാശിച്ചു.
ഷാരൂഖാന്റെ 'വീര്സാര ' എന്ന ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഒരു ഇന്ത്യ-പാക് വിവാഹം വധൂ വരന്മാരുടെ പ്രണയത്തിന്റെ യുദ്ധം കൂടിയാകുന്നു. രാജസ്ഥാനി സ്വദേശിയായ മഹേന്ദ്ര സിംഗിന്റെ (23) നെഞ്ചിലും കൂടിയാണ് അതിര്‍ത്തിയിലെ വെടിയൊച്ചകളുടെ ധ്വനി മുഴങ്ങുന്നത് .
https://www.facebook.com/Malayalivartha























