ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്; ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഷീലാ ദീക്ഷിത്

ഡല്‍ഹിയില്‍ ആം ആദ്മിപാര്ട്ടിയുമായി ഒരു വിധത്തിലുമുള്ള സഖ്യത്തിനില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സഖ്യത്തിനില്ലെന്ന് അന്തിമ തീരുമാനം ഉണ്ടായത്. ആം ആദ്മിപാര്ട്ടിയുമായി സഖ്യത്തിനില്ല. ഇത് അന്തിമ തീരുമാനമാണ്. ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെ ഷീളാ ദീക്ഷിത്, അജയ് മാക്കന് എന്നിവരുള്‍പ്പെടെ സംസ്ഥാന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ആപ്പുമായി സഖ്യത്തിനില്ലെന്ന സംസ്ഥാന നേതാക്കളുടെ തീരുമാനത്തെ രാഹുല്‍ ഗാന്ധിക്ക് അംഗീകരിക്കേണ്ടിവന്നു.
നേരത്തെ എഎപി ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള അനൗദ്യോഗിക ചര്‍ച്ചകളും നടത്തിവന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാം എന്നതായിരുന്നു എഎപിയുടെ വാഗ്ദാനം. പഞ്ചാബിലും സഖ്യത്തിനുള്ള താല്പര്യം എഎപി അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മിപാര്‍ട്ടിയും സഖ്യമില്ലാതെ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണംചെയ്യുമെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞിരുന്നു. അതിനാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വൈര്യം മറന്ന് ഒന്നിക്കണമെന്നായിരുന്നു കേജരിവാളിന്റെ ആവശ്യം.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയില്‍നിന്നും കനത്ത പ്രഹരം ഏറ്റ ഷീലാ ദീക്ഷിതിനും മറ്റും സഖ്യത്തിനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധി ഇടപെട്ടിട്ടും എഎപിയെ കൂടെക്കൂട്ടാന്‍ ഡല്‍ഹി കോണ്‍ഗ്രസ് തയാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha


























