ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ വിഷപ്പുകശ്വസിച്ച് അവശനിലയിലായ സിഐഎസ്എഫ് എസ്‌ഐയെ രക്ഷിക്കാനായില്ല

ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ സിഐഎസ്എഫ് എസ്‌ഐ മരിച്ചു. വിഷപ്പുകശ്വസിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ സൗത്ത് ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സിലാണ് തീപിടിത്തം ഉണ്ടായത്.
അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസിലാണ് തീപടര്‍ന്നത്. അഗ്‌നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് സിജിഒ കോംപ്ലക്‌സ്.
എയര്‍ ഫോഴ്‌സിന്റെ ഓഫീസ്, കേന്ദ്ര ജല ശുചീകരണ മന്ത്രാലയത്തിന്റെ ഓഫീസ്, വനമന്ത്രാലയത്തിന്റെ ഓഫീസ്, ദേശീയദുരന്തനിവാരണ സേനയുടെ ഓഫീസ് എന്നിവയെല്ലാം സിജിഒ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടോടെയാണ് തീപിടിത്തമുണ്ടായത്
https://www.facebook.com/Malayalivartha





















