ഹിറ്റടിച്ച് കൊതുകിനെ കൊന്നു ; ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്

ഹിറ്റടിച്ച് കൊതുകിനെ കൊന്നു. ഇനി കണക്കെടുക്കണോ ബാലാകോട്ട് വിഷയത്തില്‍ പരിഹാസവുമായി വി.കെ സിങ്. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്. ഭീകരര്‍ മരണപ്പെട്ടതിനുള്ള തെളിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളെ കൊതുകിനെ കൊല്ലുന്നതിനോട് ഉപമിച്ചാണ് വി.കെ സിങിന്റെ പരിഹാസം.
പുലര്‍ച്ച മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാന്‍ ഹിറ്റ് സ്‌പ്രേ ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?' വി.കെ സിങ് ട്വീറ്റ് ചെയ്തു. 'പൊതുവെ പറയുന്നു' എന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു വി.കെ സിങ്ങിന്റെ ട്വീറ്റ്. നേരത്തെ ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ് വി.കെ സിങ് തള്ളിക്കളഞ്ഞിരുന്നു. തെളിവുകള്‍ തരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.കെ സിങ് 1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ അമിത് ഷായെ ന്യായീകരിച്ച് കേന്ദ്ര പ്രതിരോധസഹമന്ത്രി വി കെ സിംഗ് രംഗത്തെത്തിയിരുന്നു. ഏകദേശകണക്കാണ് ഷാ പറഞ്ഞതെന്നും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കൃത്യമായ കണക്ക് കിട്ടില്ലെന്നുമായിരുന്നു വി കെ സിംഗിന്റെ ന്യായീകരണം. നേരത്തെയും വി.കെ. സിങ്ങ് പ്രതികരണവുമായെത്തിയിരുന്നു. ആക്രമണം നടത്തിയ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങളിലുണ്ടായിരുന്ന ഭീകരരുടെ എണ്ണം വെച്ചാണ് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഏകദേശ കണക്കെടുത്തത്. സ്ഥിരീകരിച്ച കണക്കല്ല പറഞ്ഞത്. അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പറഞ്ഞതെന്നും വി കെ സിംഗ് പറഞ്ഞു. നേരത്തെ വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നുള്ള ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത്ര രഹസ്യ സ്വഭാവമുള്ള ഒരു വിവരം ബി.ജെ.പിക്ക് എങ്ങനെ ലഭിച്ചു എന്നതായിരുന്നു പലരുടേയും ചോദ്യം. കൃത്യമായ വിവരം അറിയേണ്ടവര്‍ക്ക് പാകിസ്താനില്‍ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് വിഷയത്തില്‍ പ്രതികരിച്ചത്. ബാലാകോട്ട് വ്യോമാക്രമണത്തില്‍ മരിച്ചവരുടെ കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കയ്യിലില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞതിന് പിറ്റേന്നാണ് രാജ്‌നാഥ് സിംഗിന്റെ ഈ പരാമര്‍ശം. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാടെന്നാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്കത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ അഹമ്മദാബാദില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ ബാലാകോട്ടില്‍ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു.
അന്ന് തന്നെ വ്യോമസേനാ മേധാവി ബി എസ് ധനോവ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാകട്ടെ, എത്ര പേര്‍ മരിച്ചെന്ന കണക്കെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്, വ്യോമസേനയല്ല എന്നാണ് വിശദീകരിച്ചത്. 'എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.' ബി എസ് ധനോവ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















