ശബ്ദത്തിന്റെ 24 ഇരട്ടി വേഗം;ഇന്ത്യയുടെ അഗ്‌നി പാക്കിസ്ഥാന് പേടി സ്വപ്നം ; ഗോറി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യയുടെ അഗ്‌നി ബാലിസ്റ്റിക് മിസൈലുകളുടെ മറുപടിക്ക് പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലം

ഇന്ത്യയുടെ അഗ്‌നി പാക്കിസ്ഥാന് എന്നും പേടി സ്വപ്‌നമാണ്. ഇന്ത്യയുടെ അഗ്‌നി ബാലിസ്റ്റിക് മിസൈലുകളുടെ മറുപടിക്ക് പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു ഗോറി ബാലിസ്റ്റിക് മിസൈല്‍. കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാന്‍ 1300 കിലോമീറ്റര്‍ പരിധിയുള്ള ഘൗരി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
ഉത്തരകൊറിയയുടെ സഹായത്തില്‍ പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാന്‍ നേരത്തെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ത്യ അഗ്‌നി മിസൈല്‍ പരീക്ഷണം നടത്തി ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാക്കിസ്ഥാന്‍ ഘൗരി മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക്ക് സൈന്യം അവകാശപ്പെടുമ്പോഴും ലക്ഷ്യം തകര്‍ക്കാന്‍ ഘൗരിക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവമെന്നാണ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ നിരവധി മിസൈലുകള്‍ പരീക്ഷിച്ചു. ഇതില്‍ ബാലിസ്റ്റിക് മിസൈലായ ഘൗരി ഉത്തരകൊറിയയുടെ റോഡോങ് ന്റെ പകര്‍പ്പാണെന്ന ആരോപണവുമുണ്ടായിരുന്നു.
പാക്ക് സൈന്യത്തിന്റെ അവകാശവാദം അനുസരിച്ച് 700 കിലോഗ്രാം വരെ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഘൗരി. ഇതിന്റെ മറുപടിയായാണ് ഇന്ത്യ അഗ്‌നി 3 മിസൈല്‍ പരീക്ഷിച്ചത്. 3500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ പരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണിത്. പേര് പോലെ തന്നെ അഗ്നി. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ബാബര്‍ ക്രൂസ് മിസൈല്‍ പരീക്ഷിച്ചു. ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത മിസൈല്‍ കൃത്യമാണെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അബ്ദാലി, ഗാസ്‌നവി, ഘൗരി, ബാബര്‍ ക്രൂlസ് മിസൈല്‍, ഷഹീന്‍, ടാങ്ക്‌വേധ ഷിക്കന്‍ തുടങ്ങി നിരവധി മിസൈലുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ പരീക്ഷിച്ചിരുന്നു. കരസേനക്കെതിരെ ഉപയോഗിക്കാനാകുന്ന 60 കിലോമീറ്റര്‍ പരിധിയുള്ള നാസര്‍ ടാങ്ക്‌വേധം മിസൈലും ചൈനീസ് സഹായത്തില്‍ നിര്‍മിച്ച എല്‍വൈ കരവായു മിസൈലും പാക്കിസ്ഥാന്‍ പരീക്ഷണങ്ങളായിരുന്നു എന്നിട്ടും അഗ്നിയുടെ ഏഴയലത്ത് എത്തിയില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്നതാണ് അഗ്‌നി5 മിസൈല്‍. അഗ്‌നി 1 മുതല്‍ അഗ്‌നി 4 വരെയുള്ള മിസൈലുകള്‍ നിലവില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. പാക്കിസ്ഥാനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടിയായാണ് അണ്വായുധ വാഹക ശേഷിയുള്ള അഗ്‌നി 5നെ കണക്കാക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അഗ്‌നി 6ന്റെ പണിപ്പുരയിലാണ്. പത്ത് അണ്വായുധങ്ങള്‍ വരെ വഹിക്കാന്‍ ഈ മിസൈലിനാകും. കരയില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഇവയെ പ്രയോഗിക്കാനാകും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ രഹസ്യമായി അഗ്‌നി 6 പരീക്ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്‌നി മിസൈലുകള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഇന്ത്യയുടെ കരുത്താണ്. ആ കരുത്തിന് മുന്നില്‍ പാക്കിസ്ഥാന്റെ ഒരടവും വിലപ്പോവില്ല.
https://www.facebook.com/Malayalivartha





















